X

പി എസ് സി പരീക്ഷ ക്രമക്കേട്; നശിപ്പിച്ച ഫോണ്‍ രേഖകള്‍ വീണ്ടെടുത്ത് ക്രൈംബ്രാഞ്ച്

മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചിട്ടും പരീക്ഷ ദിവസം കൈമാറിയ എസ്എംഎസുകള്‍ ഹൈടെക് സെല്‍ കണ്ടെത്തുകയായിരുന്നു

പി എസ് സി പരീക്ഷാ ക്രമക്കേട് കേസില്‍ നശിപ്പിച്ച ഫോണ്‍ രേഖകള്‍ ക്രൈംബ്രാഞ്ച് വീണ്ടെടുത്തു. നിര്‍ണ്ണായക വിവരങ്ങളാണ് ഇതിലൂടെ ക്രൈംബ്രാഞ്ചിന് ലഭിച്ചത്. പരീക്ഷ ദിവസം പ്രതികള്‍ തമ്മില്‍ കൈമാറിയ എസ്എംഎസും ഫോണ്‍ വിളി രേഖകളുമാണ് വീണ്ടെടുത്തത്. ഹൈടെക് സെല്ലിന്റെ ശാസ്ത്രീയ പരിശോധനയിലാണ് ഫലം കൈമാറിയത്.

മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചിട്ടും പരീക്ഷ ദിവസം കൈമാറിയ എസ്എംഎസുകള്‍ ഹൈടെക് സെല്‍ കണ്ടെത്തുകയായിരുന്നു. ചോര്‍ത്തിയ പരീക്ഷ പേപ്പര്‍ പ്രതികള്‍ക്കെത്തിച്ചത് നവമാധ്യമങ്ങള്‍ വഴിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

also read:ഹൈദരബാദ് സർവകലാശാലയിൽ അംബേദ്ക്കർ സ്റ്റുഡൻ്റസ് യൂണിയൻ-എസ്എഫ്ഐ സഖ്യം; എംഎസ്എഫ്, എസ്ഐഒ സഖ്യം അവസാനിപ്പിച്ചു