X

‘മുലകള്‍ ചൂഴ്‌ന്നെടുത്ത വത്തക്ക പോലെ’ പരാമര്‍ശം: അധ്യാപകനില്‍ നിന്നും വിശദീകരണം തേടുമെന്ന് പ്രിന്‍സിപ്പല്‍

അധ്യാപകനെതിരെ പരാതി നല്‍കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കെയാണ് പുതിയ നീക്കം

ഫറൂഖ് ട്രെയിനിംഗ് കോളേജില്‍ പെണ്‍കുട്ടികളെ അധിക്ഷേപിച്ച് സംസാരിച്ച അധ്യാപകനില്‍ നിന്നും വിശദീകരണം തേടുമെന്ന് കോളേജ് പ്രിന്‍സിപ്പല്‍. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ജവഹര്‍ മുനവര്‍ ഫാമിലി കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടികളെ അധിക്ഷേപിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

തിങ്കളാഴ്ച രേഖാമൂലം വിശദീകരണം ആവശ്യപ്പെടുമെന്നാണ് പ്രിന്‍സിപ്പല്‍ അറിയിച്ചിരിക്കുന്നത്. അധ്യാപകനെതിരെ പരാതി നല്‍കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് നടപടിക്കുള്ള വഴിയും തുറന്നിരിക്കുന്നത്.

Related Post
Leave a Comment