X

തസ്രാക്കിലെ ആദ്യ അധ്യാപകന്‍ അന്തരിച്ചു

1954 ഒക്ടോബര്‍ 17 മുതല്‍ 10 മാസക്കാലമാണ് രാജഗോപാല മേനോന്‍ തസ്രാക്കില്‍ ജോലി ചെയ്തത്

ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലൂടെ പ്രസിദ്ധമായ തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയത്തിലെ ആദ്യ അധ്യാപകന്‍ ആലത്തൂര്‍ പ്രശാന്തിയില്‍ കേനാത്ത് രാജഗോപാല മേനോന്‍(88) അന്തരിച്ചു. സംസ്‌കാരം ഐവര്‍ മഠത്തില്‍ നടന്നു.

1954 ഒക്ടോബര്‍ 17 മുതല്‍ 10 മാസക്കാലമാണ് രാജഗോപാല മേനോന്‍ തസ്രാക്കില്‍ ജോലി ചെയ്തത്. തസ്രാക്കിലെ പള്ളിയ്ക്ക് സമീപമായിരുന്നു വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. പിന്നീട് എലപ്പുള്ളി എ പി ബോര്‍ഡ് ഹൈസ്‌കൂളില് നിയമനം കിട്ടയപ്പോഴാണ് ഇവിടെ നിന്നും മാറിയത്.

ഭാര്യ: പരേതയായ വിജയലക്ഷ്മി, മക്കള്‍: പ്രകാശ്, പ്രശാന്ത്, മക്കള്‍: ബീന(അധ്യാപിക, സെന്റ് പോള്‍സ് സെന്‍ട്രല്‍ സ്‌കൂള്‍, ആലത്തൂര്‍), സുധീപ(അധ്യാപിക, പല്ലശ്ശന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).

തസ്റാക്കിലെ ആദ്യത്തെ മാഷ് ആ ‘ഷ്കോളി’നെ കുറിച്ച് പറയുന്നു-ഖസാക്ക് പരമ്പര 1

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 17, 2018 12:23 pm