ഭക്ഷ്യ വിഷബാധയേറ്റെന്ന് സംശയിച്ച് അമ്പൂരി കുട്ടമല ഗവ. യുപി സ്‌കൂളിലെ 5 ആണ്‍കുട്ടികളെ എസ്എടി ആശുപത്രിയിയിലും ഒരു അധ്യാപികയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആല്‍ബിന്‍ (8), അലന്‍ (11), അഭിജിത്ത് (8) അഭിഷേക് (12) നൗഫല്‍ (12) അധ്യാപികയായ അമല പുഷ്പം (45) എന്നിവരാണ് ചികിത്സയിലുള്ളതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മീഡിയ കോര്‍ഡിനേറ്റര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
കൂടുതല്‍ ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ പീഡിയാട്രിക് ഐസിയുവിലും ബാക്കി മൂന്ന് വിദ്യാര്‍ത്ഥികള്‍ വാര്‍ഡിലും നിരീക്ഷണത്തിലാണ്. അധ്യാപിക അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ഉച്ച ഭക്ഷണം കഴിച്ച ശേഷമാണ് ചില കുട്ടികള്‍ക്കും അധ്യാപികയ്ക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഭക്ഷണത്തോടൊപ്പം കഴിച്ച സാമ്പാറിലെ ചേമ്പാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് കൂടെയുള്ളവര്‍ പറയുന്നത്. വായില്‍ ചൊറിച്ചില്‍, മനംപുരട്ടല്‍, ഛര്‍ദില്‍, സംസാരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയായിരുന്നു പ്രശ്നങ്ങള്‍.
ഉടന്‍ തന്നെ വിദ്യാര്‍ത്ഥികളെ പാറശാല ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷമാണ് 5 പേരെ എസ്എടി ആശുപത്രിയിലും അധ്യാപികയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്.
Leave a Comment