തൊണ്ണൂറ് വയസ്സുള്ള മുത്തശ്ശിയെ ക്രൂരമായി മര്‍ദ്ദിച്ച കൊച്ചുമകള്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂര്‍ ആയിക്കര സ്വദേശിയായ ദീപയാണ് മുത്തശ്ശിയെ ക്രൂരമായി മര്‍ദ്ദിച്ചത്. കല്യാണിയമ്മയെ ദീപ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്.
കല്യാണിയമ്മയെ പോലീസ് ആശുപത്രിയിലാക്കി. മുത്തശ്ശിയുടെ കയ്യില്‍ അടിയേറ്റ പാടുകളുണ്ട്. ആദ്യഘട്ടത്തില്‍ കൊച്ചുമകള്‍ക്കെതിരെ മൊഴിനല്‍കാന്‍ മുത്തശ്ശി തയ്യാറായിരുന്നില്ല. കുറച്ചുനാളായി ദീപ മുത്തശ്ശിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു.
പോലീസില്‍ അറിയിച്ചെങ്കിലും നടപടിയെടുക്കാന്‍ വൈകിയതായും ആരോപണമുണ്ട്.
This post was last modified on March 19, 2018 6:39 pm