X

പി എസ് സി ചെയര്‍മാന്റെ ഭാര്യക്കും യാത്രച്ചെലവ് അനുവദിച്ചു

ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കാന്‍ പി എസ് സി ചെയര്‍മാനോടൊപ്പം പോവുന്ന ഭാര്യയുടെ യാത്രച്ചെലവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.

ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കാന്‍ പി എസ് സി ചെയര്‍മാനോടൊപ്പം പോവുന്ന ഭാര്യയുടെ യാത്രച്ചെലവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഭാര്യയുടെ യാത്രച്ചെലവ് അനുവദിക്കണമെന്ന എം കെ സക്കീറിന്റെ ആവശ്യം പി എസ് സി സെക്രട്ടറി സര്‍ക്കാരിനെ രേഖമൂലം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതു ഭരണവകുപ്പ് ഉത്തരവിറക്കിയത്. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് അസാധാരണ ആവശ്യവുമായി പി എസ് സി ചെയര്‍മാന്‍ സര്‍ക്കാരിനെ സമീപിച്ചത് വിവാദമായിരുന്നു.

വര്‍ഷത്തിലൊരിക്കല്‍ വിവിധ സംസ്ഥാനങ്ങളിലായി നടക്കാറുള്ള സമ്മേളനത്തിലേക്ക് അധ്യക്ഷന്‍മാരുടെ ജീവിതപങ്കാളിയെ കൂടി അധികൃതര്‍ ക്ഷണിക്കാറുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം ചെയര്‍മാന് ഒപ്പം സഞ്ചരിക്കുന്ന ഭാര്യയുടെ ചെലവും സര്‍ക്കാര്‍ ആണ് വഹിക്കുന്നതെന്നും കേരളവും ഇത് മാതൃകയാക്കണമെന്നുമാണ് എം കെ സക്കീര്‍ പി എസ് സി സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ഐഎഎസ് ജീവനക്കാരുടേതിന് തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡിഎയും നല്‍കുന്നതിന് പുറമെയാണ് ചെയര്‍മാന്റെ ഭാര്യക്കുള്ള യാത്രച്ചെലവും ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.

യാത്രച്ചെലവ് വ്യവസ്ഥാപിതമായി ക്രമീകരിക്കാനുദ്ദേശിച്ചാണ് സര്‍ക്കാരിന് കത്ത് നല്‍കിയതെന്ന് ചെയര്‍മാന്‍ എം.കെ സക്കീര്‍ പറയുന്നു. 2018 ഏപ്രില്‍ 30 നാണ് ഔദ്യോഗിക യാത്രകളില്‍ ഉൾപ്പെടെ കുടെ വരുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന് എം.കെ. സക്കീര്‍ ആവശ്യം ഉന്നയിച്ചത്. ‌‌‌

രാജ്കുമാറിനെ ഉരുട്ടിയ അതേ ദിവസം നെടുങ്കണ്ടം പൊലീസ് മറ്റൊരാളെയും ക്രൂരമായി പീഡിപ്പിച്ചു

This post was last modified on July 3, 2019 9:48 am