പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി പ്രളയ സെസ് പിരിക്കാന്‍ ജിഎസ്ടി കൗണ്‍സിന്റെ അനുമതി. ഒരു ശതമാനം സെസ് രണ്ട് വര്‍ഷത്തേക്ക് പിരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേരത്തിനകത്ത് മാത്രമാണ് സെസ് പിരിക്കാനുള്ള അനുമതി.
അതേസമയം ജിഎസ്ടി രജിസ്‌ട്രേഷന്‍ പരിധി 20ല്‍ നിന്നും 40 ലക്ഷമാക്കി ഉയര്‍ത്തി. ചെറുകിട വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും ഇത് ഗുണം ചെയ്യും. ദേശീയ തലത്തില്‍ ജിഎസ്ടിക്ക് പുറമേ പ്രണയ സെസ് പിരിക്കില്ലെങ്കിലും സംസ്ഥാന തലത്തില്‍ സെസ് പിരിക്കാന്‍ അനുമതി ലഭിക്കുന്നത് 2017ല്‍ നടപ്പാക്കിയ ജിഎസ്ടി നിയമത്തിലെ സുപ്രധാന വഴിത്തിരിവാണ്. ഭാവിയില്‍ ഇത് നിരവധി സംസ്ഥാനങ്ങള്‍ക്ക് പ്രയോജനം ചെയ്യും.
ഏതെല്ലാം ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടിയില്‍ പ്രളയ സെസ് പിരിക്കാമെന്നും കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഞായറാഴ്ച ചേര്‍ന്ന കൗണ്‍സിലിന്റെ ഉപസമിതിയാണ് പ്രളയസെസ് അനുവദിക്കാമെന്ന് നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശത്തിനാണ് ഇന്ന് ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്‍കിയത്. നിര്‍ദ്ദേശത്തിന് അനുമതി ലഭിച്ചതോടെ പ്രളയാനന്തര പുനര്‍ നിര്‍മ്മിതിക്കായി ആയിരം കോടി രൂപയെങ്കിലും സമാഹരിക്കാമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. ജിഎസ്ടി രജിസ്‌ട്രേഷന്‍ പരിധി 50 ലക്ഷമാക്കി ഉയര്‍ത്തണമെന്നായിരുന്നു ഉപസമിതിയുടെ നിര്‍ദ്ദേശം.
Leave a Comment