X

ഐഎന്‍എക്‌സ് മീഡിയ കേസ്: ജഡ്ജിക്കെതിരായ പരാമര്‍ശം നടത്തിയ എസ് ഗുരുമൂര്‍ത്തിക്കെതിരെ കോടതി നോട്ടീസ്

എഡിറ്റര്‍ക്കെതിരെ കോടതി അലക്ഷ്യനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി

ഐഎന്‍എക്‌സ് മീഡിയാ കേസില്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റു ചെയ്യുന്നത് വിലക്കിയ ജഡിജിയുടെ നടപടിയെ വിമര്‍ശിച്ച തമിഴ് മാസികയായ തുഗ്ലഗിന്റെ എഡിറ്റര്‍ സ്വാമിനാഥന്‍ ഗുരുമൂര്‍ത്തിക്കാണ് ഡല്‍ഹി ഹൈക്കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

എഡിറ്റര്‍ക്കെതിരെ കോടതി അലക്ഷ്യനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് വിപിന്‍ സാന്‍ഗി, ജസ്റ്റിസ് പി എസ് തേജി എന്നിവരടങ്ങിയ ബഞ്ചിന്റെ നടപടി. കേസ് കോടതി ജൂലൈ 12ന് വീണ്ടും പരിഗണിക്കും.

കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യന്നതില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ തടഞ്ഞ ജഡ്ജിയുടെ നടപടിയില്‍ അഴിമതി സംശയിക്കുന്നെന്നായിരുന്നു മാര്‍ച്ച് 9ന് തുഗ്ലഗ് എഡിറ്റര്‍ ട്വിറ്ററില്‍ കുറിച്ചത്.

This post was last modified on April 28, 2018 11:49 am