X

ജെഎന്‍യുവില്‍ ‘പ്രതിപക്ഷ’ സ്വരങ്ങളൊന്നും ഇന്റര്‍നെറ്റില്‍ ലഭ്യമാകില്ലെന്നുറപ്പു വരുത്തി അധികൃതര്‍

എന്നാല്‍ നരേന്ദ്ര മോദിയെന്ന് നെറ്റില്‍ തിരയുന്നവര്‍ക്ക് അദ്ദേഹത്തിന്റെ എല്ലാ വീഡിയോകളും മറ്റ് ലേഖനങ്ങളും ലഭ്യമാണ്.

കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധമായ എല്ലാ ഉള്ളടക്കങ്ങളും പ്രതിഷേധ വാര്‍ത്തകളും യു ട്യൂബും അടക്കം ജെഎന്‍യു വൈ-ഫൈ വഴി ലഭ്യമാകുന്ന ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്ത് അധികൃതര്‍. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നടപടിയാണ് ജെ.എന്‍.യു അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്ന് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രതികരിച്ചു. അക്കാദമിക് സ്വാതന്ത്ര്യത്തില്‍ ഇടപെടാനും നിയന്ത്രിക്കാനുമുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കഴിഞ്ഞ ദിവസം മുതല്‍ യു-ട്യൂബ് അടക്കമുള്ളവ വൈ-ഫൈ വഴി ജെ.എന്‍.എയുവില്‍ ലഭ്യമല്ലാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരണങ്ങളുമായി രംഗത്തെത്തുകയായിരുന്നു.

സര്‍ക്കാരിനെതിരായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ദി വയര്‍, എന്‍.ഡി.ടി.വി അടക്കമുള്ളവ, അക്കാദമിക് സൈറ്റുകള്‍, ജെ.എന്‍.യുവില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടേയും മറ്റും വീഡിയോകള്‍, വിദ്യാര്‍ത്ഥി നേതാക്കളുടേയും മറ്റും പ്രസംഗങ്ങള്‍, തെരഞ്ഞെടുപ്പ് സമയത്തെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിന്റെ വീഡിയോകള്‍, കനയ്യ കുമാര്‍, ഷെഹ്‌ലാ റാഷിദ്, രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്‌രിവാള്‍, മമത ബാനര്‍ജി തുടങ്ങിയ പ്രതിപക്ഷക്ഷ നേതാക്കളെ കുറിച്ചുള്ള ഒരു വാര്‍ത്ത പോലും ലഭ്യമാക്കാതിരിക്കല്‍, ഐസയുടെ യുട്യൂബ് ചാനല്‍ തുടങ്ങിയവയൊക്കെ അധികൃതര്‍ നിരോധിച്ചതില്‍ ഉള്‍പ്പെടും.

എന്നാല്‍ നരേന്ദ്ര മോദിയെന്ന് നെറ്റില്‍ തിരയുന്നവര്‍ക്ക് അദ്ദേഹത്തിന്റെ എല്ലാ വീഡിയോകളും മറ്റ് ലേഖനങ്ങളും ലഭ്യമാണ്.

This post was last modified on November 12, 2017 11:25 am