X

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ കേസ്: ജസ്റ്റിസ് കുര്യന്‍ ജോസഫും പിന്മാറി

കേസില്‍ നിന്നും പിന്മാറുന്ന മൂന്നാമത്തെ സുപ്രിംകോടതി ജഡ്ജിയാണ് കുര്യന്‍ ജോസഫ്‌

മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റക്കേസ് പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ബഞ്ചും പിന്മാറി. ഇത് മൂന്നാമത്തെ സുപ്രിംകോടതി ജഡ്ജിയാണ് കേസില്‍ നിന്നും പിന്മാറുന്നത്.

എഎം ഖന്‍വില്‍ക്കര്‍, അഭയ് മനോഹര്‍ സാത്രേ എന്നിവരാണ് നേരത്തെ കേസില്‍ നിന്നും പിന്മാറിയ ജഡ്ജിമാര്‍. കുര്യന്‍ ജോസഫ് പിന്മാറാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് കളക്ടറുടെ റിപ്പോര്‍ട്ടും ഹൈക്കോടതി പരാമര്‍ശവും നീക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

This post was last modified on January 19, 2018 2:00 pm

Related Post
Leave a Comment