X

കള്ള വോട്ട് ഭൂരിപക്ഷം കുറയ്ക്കും; കോടതിയലക്ഷ്യത്തിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്ന്: കെ മുരളീധരന്‍

ബിജെപിയോളം തന്നെ അസഹിഷ്ണുത സിപിഎമ്മിനുമുണ്ടെന്നും മുരളീധരന്‍

തന്റെ വിജയം തടയാന്‍ കള്ളവോട്ടിന് കഴിയില്ലെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എംഎല്‍എ. ഭൂരിപക്ഷം കുറയ്ക്കാന്‍ മാത്രമേ കള്ളവോട്ടിന് സാധിക്കൂവെന്നും മുരളീധരന്‍ പറഞ്ഞു.

മണ്ഡലത്തില്‍ റീപോളിംഗ് നടത്താന്‍ ആവശ്യപ്പെടില്ലെന്നും അദ്ദേഹം അറിയിച്ചു. ബിജെപിയ്ക്ക് വോട്ട് വിഹിതം കൂടുമെന്നും ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറച്ചുനല്‍കിയെന്നുമാണ് എല്‍ഡിഎഫ് നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ വോട്ടുകള്‍ മറച്ചു നല്‍കുമ്പോള്‍ എങ്ങനെയാണ് വോട്ട് വിഹിതം കൂടുന്നതെന്ന് മനസിലാകുന്നില്ല. ഇത് എവിടുത്തെ കണക്കാണെന്നും മുരളീധരന്‍ ചോദിച്ചു.

ബിജെപിയുടെ അസഹിഷ്ണുതയെക്കുറിച്ചാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ബിജെപിയോളം തന്നെ അസഹിഷ്ണുത സിപിഎമ്മിനുമുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു.