X

സുരേന്ദ്രന്‍ ഈശ്വരവിശ്വാസികളുടെ സ്ഥാനാര്‍ത്ഥി; അമിത് ഷാ

കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശബരിമലയില്‍ ചെയ്തതൊന്നും ആരും മറക്കില്ലെന്നും ഷാ

പത്തനംതിട്ടയില്‍ മത്സരിക്കുന്ന കെ സുരേന്ദ്രന്‍ ബിജെപിയുടെയല്ല ലോകത്തെങ്ങുമുള്ള ഈശ്വരവിശ്വാസികളുടെ സ്ഥാനാര്‍ത്ഥിയാണെന്നു ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ഇന്നലെ പത്തനംതിട്ടയില്‍ ആണ് അമിത് ഷാ ശബരിമല തന്നെ തങ്ങളുടെ പ്രധാന ആയുധം എന്ന നിലയില്‍ ഇത്തരൊരു പ്രസ്താവന നടത്തിയത്. കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ക്രൂരതകള്‍ ജനങ്ങള്‍ക്ക് സഹിക്കാവുന്നതിനും അപ്പുറമായെന്നും പത്തനംതിട്ടയിലെ ബിജെപിയുടെ വിജയം ഈ ഭരണത്തിന്റെ അന്ത്യം കുറിക്കുന്നതിനു തുടക്കമാകുമെന്നും ഷാ പറഞ്ഞു. സുരേന്ദരന്റെ സ്ഥാനാര്‍ത്ഥിത്വം ഒരു മിഷന്‍ ആണ്. കമ്യൂണിസ്റ്റ് ഭരണകൂടം ശബരിമലയില്‍ ചെയ്തതെറ്റുകള്‍ ഒരു വിശ്വാസിയും മറക്കില്ല. അയ്യായിരത്തോളം അയ്യപ്പ ഭക്തരെയാണ് ജയിലില്‍ അടച്ചത്. അവരില്‍ വെറും രണ്ടായിരം പേര്‍ക്കു മാത്രമാണ് ജാമ്യം ലഭിച്ചത്, ബാക്കിയുള്ളവര്‍ ഇന്നീ തീയതി വരെ ജയിലില്‍ ആണ. ഇതൊരിക്കലും ക്ഷമിക്കാന്‍ കഴിയുന്ന കാര്യമല്ല, ജനങ്ങള്‍ സ്വാഭാവികമായും പ്രതികരിക്കും; ഷായുടെ വാക്കുകള്‍.

അമിത് ഷാ പത്തംതിട്ടയില്‍ റോഡ് ഷോ നടത്തിയിരുന്നു. ബിജെപി പ്രവര്‍ത്തകരുടെ വലിയ നിര തന്നെ ഷായെ അനുഗമിക്കാനും ഉണ്ടായിരുന്നു. അരലക്ഷം പേര്‍ എത്തിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാല്‍ കനത്ത മഴ ഉണ്ടായതോടെ റോഡ് ഷോ പൂര്‍ത്തിയാക്കാതെ ബിജെപി അധ്യക്ഷന്‍ മടങ്ങുകയാണുണ്ടായത്. സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള, പി സി ജോര്‍ജ്, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവരും റോഡ് ഷോയില്‍ അമിത് ഷായ്‌ക്കൊപ്പം ഉണ്ടായിരുന്നു.

This post was last modified on April 21, 2019 8:53 am