തന്റെ മകന് ഇപ്പോഴല്ല പ്രായപൂര്‍ത്തിയായതെന്ന് കാനം രജേന്ദ്രന്‍. മകന്‍ നടത്തിയ അഴിമതിയെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ബ്ലാക്ക് മെയിലിംഗ് മൂലമാണ് കാനം നിശബ്ദത പാലിക്കുന്നതെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്. മകന്റെ അഴിമതിയ്ക്ക് കുടപിടിച്ചും പിണറായി വിജയന്റെ ബ്ലാക്ക്‌മെയ്‌ലിംഗില്‍ ഭയന്നും പാര്‍ട്ടിയെയും പ്രത്യയശാസ്ത്രത്തെയും കാനം വിറ്റുതുലച്ചുവെന്നാണ് സിപിഐയിലെ ഒരു വിഭാഗത്തിന്റെ ആരോപണം.
മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് തന്റെ മകന് ഇപ്പോഴല്ല പ്രായപൂര്‍ത്തിയായതെന്ന് കാനം പറഞ്ഞത്. ഭരണമുന്നണിയുടെ പോലീസ്, പാര്‍ട്ടിയിലെ എം.എല്‍.എയും ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി തല്ലിച്ചതച്ചിട്ടും പിണറായിക്ക് വിനീതവിധേയനായി സ്തുതി പാടുന്നതിനെതിരെ കാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഇതിനിടെ ആലപ്പുഴയില്‍ കാനത്തിനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘കാനത്തെ മാറ്റൂ സി.പി.ഐയെ രക്ഷിക്കൂ’ എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. സി.പി.ഐയിലെ തിരുത്തല്‍വാദികള്‍ എന്ന പേരില്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലിലാണ് പോസ്റ്റര്‍ പതിച്ചത്. എല്‍ദോ ഏബ്രഹാം എം.എല്‍.എക്കും, സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി രാജുവിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ളതാണ് പോസ്റ്റര്‍.
എല്‍ദോ എബ്രഹാം എംഎല്‍എ അടിമേടിച്ചത് അങ്ങോട്ട് പോയി പ്രതിഷേധിച്ചിട്ടെന്നായിരുന്നു കാനം സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. എം.എല്‍.എയെ പൊലീസ് വീടുകയറി ആക്രമിച്ചതല്ല. സമരം ചെയ്തിട്ടാണ് അടി കിട്ടിയത്. എനിക്ക് ഇങ്ങനെയേ പ്രതികരിക്കാന്‍ കഴിയൂവെന്നുമാണ് കാനം പറഞ്ഞത്.
Leave a Comment