X

തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ഭര്‍ത്താവ് ഗുരുതര പൊള്ളലുകളോടെ ആശുപത്രിയില്‍

ഇന്ന് പുലര്‍ച്ചെ ഇവരുടെ വീട്ടില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.

തിരുവനന്തപുരം പാറശാലയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇവരുടെ ഭര്‍ത്താവിനെ ഗുരുതരമായ പൊള്ളലുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാറശാല സ്വദേശി ശ്രീജിത്തിന്റെ ഭാര്യ ദേവകി ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ ഇവരുടെ വീട്ടില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. അതേസമയം ഇവരുടെ കുട്ടിയെ വീടിന് പുറത്ത് കാറില്‍ സുരക്ഷിതമായി കണ്ടെത്തി. കുട്ടിയെ ഒഴിവാക്കി ഇരുവരും ആത്മഹത്യചെയ്യുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. പാറശാല പോലീസ് കേസെടുത്തു. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്.

also read: “ക്യാമ്പിലേക്ക് കക്കൂസിന്റെ പണിയെടുക്കാന്‍ മണ്ണു മാന്തിയപ്പോള്‍ അമ്മമ്മയെ മാന്തിയെടുക്കുകയാണോ എന്നാണവന്‍ ചോദിച്ചത്”; ദുരന്തരാത്രിയെ ഓര്‍മിച്ച് കവളപ്പാറക്കാര്‍, ഇനി എങ്ങോട്ട് പോകും?

Related Post
Leave a Comment