X

അബ്കാരി നിയമം പരിഷ്‌കരിച്ചു; മദ്യം ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 23 വയസ്

കള്ളില്‍ മായം ചേര്‍ക്കുന്നതിനുള്ള ശിക്ഷയില്‍ ഇളവുവരുത്തി

മദ്യം ഉപയോഗിക്കാനുള്ള പരമാവധി പ്രായപരിധി 21ല്‍ നിന്നും 23 ആക്കി അബ്കാരി നിയമം പരിഷ്‌കരിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അബ്കാരി നിയമം പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് തീരുമാനമായത്.

അബ്കാരി നിയമം ഭേദഗതി ചെയ്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഓര്‍ഡിനന്‍സിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. പുതുക്കിയ മദ്യനയത്തിലാണ് കുറഞ്ഞ പ്രായപരിധി 21 എന്നത് 23 ആക്കാനും തീരുമാനമായത്. അതേസമയം കള്ളില്‍ മായം ചേര്‍ക്കുന്നതിനുള്ള ശിക്ഷയില്‍ ഇളവുവരുത്തിയിട്ടുണ്ട്. ആജീവനാന്ത വിലക്ക് എന്ന ശിക്ഷ ആറ് മാസത്തെ തടവ് മാത്രമായാണ് ചുരുക്കിയത്.

This post was last modified on December 6, 2017 5:09 pm