X

മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് വൈകാന്‍ കാരണം കെ സുരേന്ദ്രന്‍ അടയ്ക്കാനുള്ള 42,000 രൂപ

ഈവര്‍ഷം ആദ്യം സുരേന്ദ്രന്‍ കേസില്‍ നിന്നും പിന്മാറിയിരുന്നു

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വൈകാന്‍ കാരണം 42,000 രൂപ. 2016ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ കെട്ടിവയ്ക്കാനുള്ള തുകയാണ് ഇത്.

ഈവര്‍ഷം ആദ്യം സുരേന്ദ്രന്‍ കേസില്‍ നിന്നും പിന്മാറിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കോടതിയില്‍ ചെലവായ 42,000 രൂപ നല്‍കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ സുരേന്ദ്രന്‍ ഇത് പാലിച്ചിട്ടില്ല.

തുകയടച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഉപതെരഞ്ഞെടുപ്പ് നടത്താനാകൂവെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്.

also read:ഒരു വര്‍ഷത്തെ രഹസ്യ ദാമ്പത്യജീവിതം; തുറന്ന് പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ പുരുഷ ദമ്പതിമാരുടെ കഥ (വീഡിയോ)

Related Post
Leave a Comment