X

കണ്ണൂര്‍ ജയിലില്‍ വെള്ളമില്ല; മാവോയിസ്റ്റുകള്‍ നിരാഹാര സമരത്തില്‍

മുമ്പ് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ഡാനിഷും കണ്ണൂര്‍ ജയിലില്‍ നിരാഹാര സമരത്തിലേര്‍പ്പെട്ടിരുന്നു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആവശ്യത്തിന് വെള്ളമില്ലെന്ന് ആരോപിച്ച് മാവോയിസ്റ്റ് തടവുകാര്‍ നിരാഹാര സമരത്തില്‍. ആവശ്യങ്ങള്‍ക്കുള്ള വെള്ളം ഇല്ലെന്നാണ് ഇവരുടെ ആരോപണം. ഉണ്ണികൃഷ്ണന്‍, കാളിദാസന്‍, ഇബ്രാഹിം എന്നിവരാണ് സമരം ചെയ്യുന്നത്. എന്നാല്‍ സമരത്തെ കുറിച്ച് അറിയില്ലെന്നും, തികയാത്ത വെള്ളം പുറത്തു നിന്ന് എത്തിക്കുന്നുണ്ടെന്നും ജയില്‍ സൂപ്രണ്ട് പ്രതികരിച്ചു.

മുമ്പ് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ഡാനിഷും കണ്ണൂര്‍ ജയിലില്‍ നിരാഹാര സമരത്തിലേര്‍പ്പെട്ടിരുന്നു. തടവുകാരുടെ അവകാശങ്ങള്‍ക്കായി നടത്തിയ സമരം എട്ടാം ദിവസം രാത്രിയിലാണ് ഡാനിഷ് അവസാനിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് ഡാനിഷിനെ കഴിഞ്ഞ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. പാലക്കാട് ജില്ലാ ജഡ്ജി ആശുപത്രിയില്‍ ഡാനിഷിനെ സന്ദര്‍ശിക്കുകയും നിരാഹാരത്തിന് കാരണമായ വിഷയങ്ങള്‍ പരിശോധിച്ച് പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് അന്ന് നിരാഹാരം പിന്‍വലിച്ചത്.

read more:വായ്പ തീർക്കാൻ വിഷു ബംബര്‍ പൂജയ്ക്ക് വെച്ച് ചന്ദ്രനും കൃഷ്ണമ്മയും, ലേഖ എതിര്‍ത്തു; ജപ്തി ഭീഷണിയും മന്ത്രവാദവും നെയ്യാറ്റിന്‍കരയില്‍ രണ്ടു ജീവനെടുത്തത് ഇങ്ങനെയാണ്