പിഡിപി ചെയര്‍മാന്‍ അബ്ദു നാസര്‍ മഅദനി സമാഹരിച്ച 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. പ്രളായാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി ഈ തുക നാളെ തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രിക്ക് കൈമാറും. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഅദനി ഈ തുക സമാഹരിച്ചത്.
തുല്യതയില്ലാത്ത പ്രളയദുരന്തങ്ങള്‍ക്ക് ശേഷം ദുരന്തബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നായിരുന്നു മഅദനിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിഡിപിയുടെയും മഅദനിയുടെയും നേതൃത്വത്തിലുള്ള വിവിധ മത-സാംസ്‌കാരിക സംഘടനകളും സ്ഥാപനങ്ങളും നിരവധി പുനര്‍നിര്‍മാണ, കാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.
കടുത്ത നിയന്ത്രണത്തില്‍ ബംഗളൂരുവിലെ കാരാഗ്രഹ തുല്യമായ പരിമിതിക്കുള്ളിലിരുന്നാണ് മഅദനി ഈ ധനസമാഹരണം നടത്തിയത്. തന്റെ അഭ്യര്‍ത്ഥനയോട് ജാതി-മത-രാഷ്ട്രീയ വ്യത്യാസമന്യേ ആത്മാര്‍ത്ഥമായി സഹകരിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
This post was last modified on October 10, 2018 10:03 am
Leave a Comment