X

താന്‍ ഒരിക്കലും തോല്‍ക്കാന്‍ പാടില്ലായിരുന്നെന്ന് നിരവധി പേര്‍ പറഞ്ഞതായി എംബി രാജേഷ്

ഇത്തവണ ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം പരിമിതമായിരുന്നുവെന്നും രാജേഷ് സമ്മതിക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പലരും തന്റെ തോല്‍വി പലരും ആഗ്രഹിച്ചിരുന്നില്ലെന്ന് മുന്‍ എംപി എംബി രാജേഷ്. താന്‍ ഒരിക്കലും തോല്‍ക്കാന്‍ പാടില്ലായിരുന്നെന്ന് നിരവധി പേര്‍ തന്നോട് പറഞ്ഞെന്നും എംബി രാജേഷ് പറഞ്ഞു. രാജ്യത്തെ സാഹചര്യം അരോചകമായ തരത്തിലേക്ക് മാറിപ്പോയെന്നും എംബി രാജേഷ് പറഞ്ഞു.

നരേന്ദ്ര മോദിക്കെതിരെ കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധി മികച്ച പോരാട്ടം കാഴ്ചവയ്ക്കുമെന്ന പ്രതിപക്ഷ പ്രചരണവും മാധ്യമപ്രചരണവും ആളുകളെ ആകര്‍ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ മോശം പ്രകടനമാണ് കാഴ്ചവച്ചത്. തങ്ങളുടെ വോട്ടുകള്‍ പാഴായതായാണ് പല വോട്ടര്‍മാരും കരുതുന്നത്. തന്നെ തോല്‍പ്പിച്ചതില്‍ ഖേദം രേഖപ്പെടുത്തി നിരവധി പേരാണ് സന്ദേശം അയയ്ക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.

എന്റെ വ്യക്തിപരമായ അനുഭവം പറയുകയാണെങ്കില്‍ സമൂഹത്തിലെ പല വിഭാഗങ്ങളില്‍ നിന്നുമുള്ള മനുഷ്യര്‍ കത്തുകള്‍, ടെലഫോണ്‍ കോളുകള്‍, സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ എന്നിവയിലൂടെയാണ് ഖേദം പ്രകടിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും മുസ്ലിംലീഗില്‍ നിന്നുമുള്ള അനുഭാവികള്‍ വിളിക്കുന്നുണ്ട്. സമ്പത്ത്, രാജീവ്, ബാലഗോപാല്‍ എന്നിവരും നിര്‍ബന്ധമായും പാര്‍ലമെന്റില്‍ ഉണ്ടായിരിക്കണമായിരുന്നുവെന്നാണ് അവര്‍ പറയുന്നത്.

കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പോരാട്ടമെന്നത് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നുമുള്ള പ്രചരണങ്ങള്‍ അവരെ സ്വാധീനിച്ചു. അവര്‍ക്കിപ്പോള്‍ അതില്‍ വിഷമമുണ്ടെന്നാണ് തനിക്ക് ലങിച്ച സന്ദേശങ്ങളില്‍ നിന്നും മനസിലാകുന്നത്. 2004ല്‍ ഇടതുപക്ഷത്തിന്റെ കയ്യില്‍ ത്രിപുരയും പശ്ചിമബംഗാളും ഉണ്ടായിരുന്നു. ഇത് ബിജെപി വിരുദ്ധ സര്‍ക്കാര്‍ കേന്ദ്രത്തിലുണ്ടാകാന്‍ സഹായിച്ചു. ഇത്തവണ ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം പരിമിതമായിരുന്നുവെന്നും രാജേഷ് സമ്മതിക്കുന്നു. മോദിക്ക് എതിര് നില്‍ക്കാന്‍ കോണ്‍ഗ്രസാണ് നല്ലതെന്ന് എല്ലാവരും കരുതി. ആ വിഭാഗങ്ങള്‍ ഇപ്പോള്‍ വിഷമത്തിലാണ്.

രാജ്യത്തെ രാഷ്ട്രീയ സാഹചര്യം അരോചകമായിരിക്കുകയാണെന്നും. ഇതൊരു വെല്ലുവിളി മാത്രമല്ല, അവസരം കൂടിയാണ്. കേരളത്തില്‍ ഇടതുപക്ഷത്തിന് പരമ്പരാഗതമായ അടിത്തറയുണ്ട്. അത് ശക്തിപ്പെടുത്തുകയും നഷ്ടപ്പെട്ട പിന്തുണ തിരിച്ചുപിടിക്കുകയും ചെയ്യുമെന്നും രാജേഷ് പറഞ്ഞു.

read more:അമ്മ മരിച്ചതുപോലും ശിവാളിയെ അറിയിച്ചില്ല, കോഴിക്കോട്ട് അടിമയാക്കിയ യുവതിയുടെ ബന്ധുക്കളെ അട്ടപ്പാടിയില്‍ കണ്ടെത്തി