X

എല്ലാത്തിനെയും എതിര്‍ത്താല്‍ ഒരു സര്‍ക്കാരിനും ഒരു വികസന പദ്ധതിയും നടപ്പാക്കാന്‍ സാധിക്കില്ല: കെടി ജലീല്‍

ജനസേവനം ദൈവാരാധനയാണെന്ന് പറയുകയും വികസന പദ്ധതികളോട് വിയോജിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും മന്ത്രി

എല്ലാത്തിനെയും എതിര്‍ക്കാന്‍ നിന്നാല്‍ ഒരു സര്‍ക്കാരിനും ഒരു പദ്ധതിയും നടപ്പാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കെടി ജലീല്‍. ഗെയ്ല്‍ സമരവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനസേവനം ദൈവാരാധനയാണെന്ന് പറയുകയും വികസന പദ്ധതികളോട് വിയോജിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം മനസിലാക്കാന്‍ കഴിയുന്നവരാണ് സമരത്തിന്റെ മുന്നിലുള്ളതെന്ന് അറിയാമെന്നും ജലീല്‍ വ്യക്തമാക്കി. അതേസമയം ഗെയ്ല്‍ പദ്ധതികൊണ്ട് ഒരാള്‍ പോലും കുടിയൊഴിപ്പിക്കപ്പെടുകയോ ഒരാള്‍ക്ക് പോലും വീട് നഷ്ടമാകുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാവര്‍ക്കും സൗകര്യങ്ങള്‍ വേണമെങ്കിലും ഇതിന് ആവശ്യമായ സംവിധാനമൊരുക്കാന്‍ ആരും തയ്യാറല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

This post was last modified on November 6, 2017 3:45 pm

Related Post
Leave a Comment