X

മേലുദ്യോഗസ്ഥന്റെ പീഡനം കാരണമാണ് സിഐ നവാസ് ഒളിച്ചോടിയത്; ആരോപണവുമായി ഭാര്യ

തന്റെ ഭര്‍ത്താവ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അവര്‍ പറയുന്നു

മേലുദ്യോഗസ്ഥന്റെ പീഡനം മൂലമാണ് തന്റെ ഭര്‍ത്താവ് ഒളിച്ചോടിയതെന്ന് കാണാതായ സിഐ വി എസ് നവാസിന്റെ ഭാര്യ. കാണാതായ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെ സിഐ വിഎസ് നവാസിനായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഇങ്ങനെ ആരോപിക്കുന്നത്.

കള്ളക്കേസെടുക്കാന്‍ മേലുദ്യോഗസ്ഥന്‍ നവാസിനെ നിര്‍ബന്ധിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു, മേലുദ്യോഗസ്ഥന്‍ നവാസിനെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇക്കാര്യം ഭര്‍ത്താവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ മേലുദ്യോഗസ്ഥന്റെ പേര് തന്നോട് പറഞ്ഞിട്ടില്ലെന്നും അവര്‍ പരാതിയില്‍ പറയുന്നു. വയര്‍ലെസ് സെറ്റ് വഴി എസിയുമായി വാഗ്വാദം നടന്നുവെന്നത് ശരിയാണ്. വയര്‍ലെസ് സെറ്റുകള്‍ പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

തന്റെ ഭര്‍ത്താവ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അവര്‍ പറയുന്നു. മേലുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. മേലുദ്യോഗസ്ഥനുമായി വയര്‍ലെസ് സെറ്റിലൂടെയുണ്ടായ കലഹത്തിന് ശേഷമാണ് നവാസിനെ കാണാതായത്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ആരോപിച്ചാണ് അസിസ്റ്റന്റ് കമ്മിഷണര്‍ നവാസിനോട് കയര്‍ത്തത്. അതേനാണയത്തില്‍ തന്നെ നവാസും തിരിച്ചടിച്ചു.

രൂക്ഷമായ വാക്കേറ്റത്തിനൊടുവില്‍ ഇരുവരും പിന്തിരിഞ്ഞെങ്കിലും അല്‍പനേരത്തിന് ശേഷം വീണ്ടുമെത്തിയ സിഐ എസിയുമായി കൊമ്പുകോര്‍ത്തു. എല്ലാം കഴിഞ്ഞെന്ന് കരുതിയിരുന്നപ്പോഴാണ് നവാസിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടില്‍ നിന്നും പരാതിയെത്തിയത്.

read more:അമ്മ മരിച്ചതുപോലും ശിവാളിയെ അറിയിച്ചില്ല, കോഴിക്കോട്ട് അടിമയാക്കിയ യുവതിയുടെ ബന്ധുക്കളെ അട്ടപ്പാടിയില്‍ കണ്ടെത്തി

This post was last modified on June 14, 2019 2:41 pm

Related Post
Leave a Comment