X

മോദി ഭ്രാന്തനെ പോലെ സംസാരിക്കുന്നുവെന്ന് മമത ബാനര്‍ജി

പശ്ചിമ ബംഗാളില്‍ പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് മോദിയും മമതയും തമ്മിലുള്ള വാക്പോര് കനക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദി ഭ്രാന്തനെപ്പോലെയാണ് സംസാരിക്കുന്നതെന്ന് അവര്‍ തുറന്നടിച്ചു. മോദിയും ആര്‍എസ്എസും ചേര്‍ന്നാലും തന്നെ നേരിടാനാകില്ലെന്നും അവര്‍ പറഞ്ഞു.

തന്റെ റാലിയെ മോദി ഭയപ്പെടുകയാണ്. അതിനാല്‍ തന്നെ മധൂര്‍പുരില്‍ റാലി നടത്തരുതെന്ന് എസ്പിജി ആവശ്യപ്പെട്ടുവെന്നും അവര്‍ വെളിപ്പെടുത്തി. വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ മോദി മറ്റൊന്നും ചെയ്യുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്നായിരുന്നു മറ്റൊരു ആരോപണം.

പശ്ചിമ ബംഗാളില്‍ പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് മോദിയും മമതയും തമ്മിലുള്ള വാക്പോര് കനക്കുന്നത്. തന്റെ റാലി തടയാന്‍ മമതയ്ക്ക് ധൈര്യമുണ്ടോ എന്നാണ് മമതയോട് മോദി ചോദിച്ചത്. മോദിയുടെ രണ്ട് റാലികളാണ് ഇന്ന് ബംഗാളില്‍ നടക്കുന്നത്. ഈ റാലികള്‍ക്കായാണ് ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഒരു ദിവസം നേരത്തെ നിര്‍ത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് രാത്രി 10 മണി വരെ പരസ്യ പ്രചാരണത്തിന് സമയം നല്‍കിയിരിക്കുന്നതെന്നാണ് മമതയുടേയും പ്രതിപക്ഷ പാര്‍ട്ടികളുടേയും ആരോപണം.

ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച മോദി, ഈശ്വര്‍ ചന്ദ്രയുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി ബിജെപി പ്രവര്‍ത്തിക്കുമെന്നും പ്രതിമ നിലവിലുണ്ടായിരുന്ന അതേ സ്ഥലത്ത് ഒരു കൂറ്റന്‍ പ്രതിമ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു.

read more:വായ്പ തീർക്കാൻ വിഷു ബംബര്‍ പൂജയ്ക്ക് വെച്ച് ചന്ദ്രനും കൃഷ്ണമ്മയും, ലേഖ എതിര്‍ത്തു; ജപ്തി ഭീഷണിയും മന്ത്രവാദവും നെയ്യാറ്റിന്‍കരയില്‍ രണ്ടു ജീവനെടുത്തത് ഇങ്ങനെയാണ്