X

തങ്ങള്‍ക്ക് ദിവസങ്ങള്‍ മതിയെന്നും സൈന്യത്തിന്‌ മാസങ്ങള്‍ വേണ്ടിവരുമെന്നും ആര്‍എസ്എസ് മേധാവി

മുസാഫര്‍പുരില്‍ ബിഹാറില്‍ നിന്നും ഝാര്‍ഖണ്ഡില്‍ നിന്നും എത്തിച്ചേര്‍ന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഭഗവത്

രാജ്യത്തിന് ആവശ്യം വരികയാണെങ്കില്‍ സൈനികബലം വര്‍ധിപ്പിക്കാന്‍ ആര്‍എസ്എസിന് കേവലം മൂന്ന് ദിവസം മതിയെന്നും എന്നാല്‍ സൈന്യത്തിന് ഇതിന് ആറേഴ് മാസമെടുക്കുമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്.

‘ഞങ്ങളുടേത് ഒരു സൈനിക സംഘടനയല്ല, എന്നാല്‍ ഞങ്ങള്‍ക്ക് സൈനിക അച്ചടക്കമുണ്ട്. രാജ്യത്തിനും ഭരണഘടനയ്ക്കും ആവശ്യമാണെങ്കില്‍ ഞങ്ങള്‍ക്ക് അത് സാധിക്കും. എന്നാല്‍ സൈന്യത്തിന് തയ്യാറെടുക്കാന്‍ ആറ്, ഏഴ് മാസങ്ങള്‍ വേണ്ടിവരും. ഞങ്ങളുടെ സംഘാംഗങ്ങള്‍ക്ക് മൂന്ന് ദിവസം മതി. അതാണ് ഞങ്ങളുടെ കഴിവ്.’ എന്നായിരുന്നു ഭഗവതിന്റെ പ്രസ്താവന.

ഭഗവത് ബിഹാറില്‍ വിവിധ സംഘപരിവാര്‍ സംഘടനകളുടെ പത്ത് ദിവസം നീണ്ട അവലോകന സമ്മേളനം സംഘടിപ്പിച്ചിരുന്നു. അതിന് ശേഷം മുസാഫര്‍പുരില്‍ ബിഹാറില്‍ നിന്നും ഝാര്‍ഖണ്ഡില്‍ നിന്നും എത്തിച്ചേര്‍ന്ന സംഘ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഭഗവത്.

This post was last modified on February 12, 2018 11:27 am