X

ഉത്തര്‍പ്രദേശില്‍ ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിച്ചു

തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന പരാതിയുമായി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് തന്നെ രംഗത്തെത്തിയിരുന്നു

കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ 117 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ പല കേന്ദ്രങ്ങളിലും പരക്കെ അക്രമങ്ങള്‍ നടക്കുന്നതായും പരാതി. ഉത്തര്‍പ്രദേശിലാണ് ഏറ്റവുമധികം അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന പരാതിയുമായി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് തന്നെ രംഗത്തെത്തിയിരുന്നു.

അതിനിടയിലാണ് മൊറാദാബാദില്‍ ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചവശനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് വോട്ടര്‍മാരെ നിര്‍ബന്ധിച്ചതിനാലാണ് മൊറാദാബാദിലെ തെരഞ്ഞെടുപ്പ് ഓഫീസറെ അക്രമിച്ചതെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പക്ഷം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയാണ് പുറത്തുവിട്ടത്.

Related Post
Leave a Comment