താന്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന ബോളീവുഡ് സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫിന്റെ വെളിപ്പെടുത്തല്‍ തള്ളി നടനും എംഎല്‍എയുമായ മുകേഷ്. താന്‍ ടെസ് ജോസഫിനെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിട്ടില്ലെന്നും അവര്‍ തെറ്റിദ്ധരിച്ചതായിരിക്കാമെന്നും മുകേഷ് പറയുന്നു.
അതേസമയം കോടീശ്വരന്‍ പരിപാടിയുടെ ഭാഗമായി അക്കാലത്ത് ലേ മെറിഡിയന്‍ ഹോട്ടലില്‍ താമസിച്ചിട്ടുണ്ടെന്ന് മുകേഷ് സമ്മതിച്ചു. മറ്റാരെങ്കിലും ഫോണില്‍ വിളിച്ചത് യുവതി തെറ്റിദ്ധരിച്ചതാകാന്‍ വഴിയില്ലേയെന്നാണ് മുകേഷ് ചോദിക്കുന്നത്. ഡെറിക് ഒബ്രിയാന്‍ തനിക്ക് ഗുരുതുല്യനാണെന്നും ആദ്യമായി ഒരു ടെലിവിഷന്‍ ഷോയില്‍ തന്നെ അവതരിപ്പിച്ചത് അദ്ദേഹമാണെന്നും മുകേഷ് പറയുന്നു.
കോടീശ്വരന്‍ പരിപാടിക്ക് ശേഷം ഡിസ്‌കവറി ചാനലിന്റെ ഒരു പരിപാടിക്ക് വേണ്ടി കൊച്ചിയില്‍ വന്നപ്പോള്‍ ഒബ്രിയാന്‍ തന്നെ വിളിക്കുകയുണ്ടായെന്നും മലയാളത്തില്‍ അദ്ദേഹത്തിന് അടുപ്പമുള്ള ഏക നടന്‍ താനാണെന്ന് പറയുകയും ചെയ്തിട്ടുണ്ടെന്നും മുകേഷ് അവകാശപ്പെടുന്നു. തന്നില്‍ നിന്നും ഇങ്ങനെയൊരു അനുഭവമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം തന്നെ വിളിക്കുമായിരുന്നോയെന്നാണ് മുകേഷ് ചോദിക്കുന്നത്. മാത്രമല്ല, എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം അത് തന്നോട് നേരിട്ട് പറയുമായിരുന്നെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
ഒരു കലാകുടുംബത്തില്‍ നിന്നും വരുന്ന ഒരാളെന്ന നിലയില്‍ മീടൂ കാമ്പെയ്‌നിംഗിനെ പിന്തണയ്ക്കുന്ന ആളാണ് താന്‍. തന്റെ ഭാര്യയും സഹോദരിയും സഹോദരിയുടെ മക്കളുമെല്ലാം കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. അതിനാലാണ് താന്‍ ഈ കാമ്പെയ്‌നിംഗിനെ അനുകൂലിക്കുന്നതെന്നും മുകേഷ് പറയുന്നു.
This post was last modified on October 10, 2018 12:40 pm
Leave a Comment