X

കോണ്‍ഗ്രസിലെ പ്രതിഷേധം: മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ ലീഗിന്റെ പതാക

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കാനുള്ള തീരുമാനം വന്നതിന് പിന്നാലെ പലയിടങ്ങളിലും കോണ്‍ഗ്രസ് നേതാക്കളും അണികളും പ്രതിഷേധം നടത്തുന്നുണ്ട്.

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിനെ തുടര്‍ന്നുള്ള കോണ്‍ഗ്രസിലെ പ്രതിഷേധം കനക്കുന്നു. ഇതേ തുടര്‍ന്ന് മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ ലീഗിന്റെ പതാക കെട്ടി. കോണ്‍ഗ്രസ് പതാകയ്ക്ക് മുകളിലായാണ് ലീഗ് പതാക കെട്ടിയിരിക്കുന്നത്.

രാജ്യസഭ സീറ്റ് വിട്ടുകൊടുത്തത് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ മൂലമാണെന്നാണ് വാര്‍ത്തകള്‍. കോണ്‍ഗ്രസ് തീരുമാനത്തില്‍ സഖ്യകക്ഷികളുടെ ഇടപെടല്‍ ഇതേ തുടര്‍ന്ന് ചര്‍ച്ചയായിരുന്നു. ഇന്നലെ രാത്രിയാണ് കോണ്‍ഗ്രസ് പതാകയക്ക് മുകളില്‍ ലീഗ് പതാക കെട്ടിയതെന്നാണ് കരുതപ്പെടുന്നത്. രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കാനുള്ള തീരുമാനം വന്നതിന് പിന്നാലെ പലയിടങ്ങളിലും കോണ്‍ഗ്രസ് നേതാക്കളും അണികളും പ്രതിഷേധം നടത്തുന്നുണ്ട്.

ഇതിന്റെ തുടര്‍ച്ചയാണ് മലപ്പുറം ഡിസിസിയില്‍ നടന്നതെന്നാണ് കരുതപ്പെടുന്നത്. മലപ്പുറത്ത് പ്രധാന സ്ഥലത്തു തന്നെ സ്ഥിതി ചെയ്യുന്ന കോണ്‍ഗ്രസ് ഓഫീസിന്റെ മുറ്റത്തുള്ള കൊടിമരത്തിലാണ് ലീഗിന്റെ പതാക പ്രത്യക്ഷപ്പെട്ടത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കഴിഞ്ഞ ജൂണില്‍ ‘മാണി എന്ന മാരണം’; ഈ ജൂണില്‍ മാണി ഈ വീടിന്റെ ഐശ്വര്യം

This post was last modified on June 8, 2018 9:45 am