X

മകള്‍ ബജറ്റ് അവതരിപ്പിക്കുന്നത് കാണാന്‍ അവരെത്തി; അമ്മയുടെ അനുഗ്രഹം വാങ്ങി നിര്‍മ്മല സീതാരാമന്‍

ഇന്ത്യയുടെ ആദ്യ മുഴുവന്‍ സമയ വനിത ധനകാര്യമന്ത്രിയായി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അത് നേരില്‍ കാണാന്‍ അമ്മ സാവിത്രിയും അച്ഛന്‍ നാരായണന്‍ സീതാരാമനും എത്തി.

ഇന്ത്യയുടെ ആദ്യ മുഴുവന്‍ സമയ വനിത ധനകാര്യമന്ത്രിയായി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അത് നേരില്‍ കാണാന്‍ അമ്മ സാവിത്രിയും അച്ഛന്‍ നാരായണന്‍ സീതാരാമനും എത്തി. രാവിലെ പതിനൊന്ന് മണിക്ക് മുമ്പ് തന്നെ മാതാപിതാക്കള്‍ പാര്‍ലമെന്റിലെത്തി. ഇരുവരുടേയും അനുഗ്രഹം വാങ്ങിയ ശേഷമാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കാന്‍ പോയത്.

ധനമന്ത്രാലയത്തിന്റെ ചുമതല മാത്രം പൂര്‍ണ്ണമായും ഒരു വനിത വഹിക്കുന്നത് ആദ്യമായാണ്. അതേസമയം പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയാണ് നിര്‍മ്മല സീതാരാമന്‍. ഇന്ദിര ഗാന്ധിയാണ് ഇന്ത്യയില്‍ ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത.

ഇതിന് മുന്‍പ് നിര്‍മ്മല സീതാരാമന്‍ കൈകാര്യം ചെയ്തത് പ്രതിരോധ വകുപ്പായിരുന്നു. നിര്‍മ്മല സീതാരാമന് മുന്‍പ് പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തതും ഇന്ദിരാ ഗാന്ധിതന്നെയാണ്. പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ഇന്ദിരാ ഗാന്ധി പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. ആദ്യമായിട്ടായിരുന്നു പ്രതിരോധ വകുപ്പിന് മാത്രമായി ഒരു വനിത മന്ത്രിയെ കഴിഞ്ഞ തവണ പ്രഖ്യാപിച്ചത്.

സ്ത്രീശാക്തീകരണത്തിന് ‘നാരീ ടു നാരായണി’ പദ്ധതി; സമഗ്ര തൊഴിൽനിയമ പരിഷ്കരണം: നിർമല സീതാരാമൻ