X

നൈട്രജന്‍ ഉപയോഗിച്ചുള്ള ഐസ്‌ക്രീമിന് കേരളത്തില്‍ നിരോധനം

ദ്രവീകരിച്ച നൈട്രജന്‍ ഉപയോഗിച്ച് അതിശീതീകരണം നടത്തുന്ന ഐസ്‌ക്രീമുകള്‍ അടുത്തകാലത്താണ് കേരളത്തില്‍ അമിതമായി പ്രചാരം നേടിയത്

നൈട്രജന്‍ ഉപയോഗിച്ചുള്ള ഐസ്‌ക്രീമിനും ശീതള പാനീയങ്ങള്‍ക്കും കേരളത്തില്‍ നിരോധനം. നൈട്രജന്‍ ഉല്‍പ്പന്നങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷ കമ്മിഷന്റെ നടപടി.

ദ്രവീകരിച്ച നൈട്രജന്‍ ഉപയോഗിച്ച് അതിശീതീകരണം നടത്തുന്ന ഐസ്‌ക്രീമുകള്‍ അടുത്തകാലത്താണ് കേരളത്തില്‍ അമിതമായി പ്രചാരം നേടിയത്. ദ്രവീകരിച്ച നൈട്രജന്‍ അതിവേഗം ബാഷ്പമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാല്‍ തന്നെ പുകമഞ്ഞ് ഐസ്‌ക്രീം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

നൈട്രജന്‍ ചേര്‍ത്ത ഐസ്‌ക്രീമിനെക്കുറിച്ച് സോഷ്യല്‍ മീഡിയകള്‍ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നൈട്രജന്‍ ആരോഗ്യത്തിന് ദോഷകരമല്ലെന്നും നൈട്രജന്‍ പൂര്‍ണമായും ബാഷ്പീകരിക്കുന്നതിന് മുമ്പ് ആഹാരം കഴിച്ചാല്‍ അപകടമുണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു.

This post was last modified on May 9, 2018 11:33 am