X

ഒറ്റയ്ക്ക് താമസിച്ച വൃദ്ധന്റെ മൃതദേഹം വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ചു

രണ്ട് ദിവസം പഴക്കമുള്ള മൃതദേഹത്തിന്റെ പലഭാഗങ്ങളുമാണ് വളര്‍ത്തു നായ്ക്കള്‍ ഭക്ഷിച്ചത്‌

ഒറ്റയ്ക്ക് താമസിച്ച വൃദ്ധന്‍ ആരുമറിയാതെ മരിച്ചു. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹത്തിന്റെ പല ഭാഗങ്ങളും വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ചു. കല്ലറ വെള്ളംകുടി തടത്തരികത്ത് വീട്ടില്‍ രംഗനാഥനാശാരി(86) ആണ് ദാരുണമായി മരിച്ചത്.

അടുത്ത ബന്ധുക്കളായി ആരുമില്ലാതിരുന്ന രംഗനാഥനാശാരി ആറ് വര്‍ഷമായി ഒറ്റയ്ക്കാണ് താമസം. ഒന്നിലേറെ വളര്‍ത്തു നായ്ക്കളാണ് ഇയാള്‍ക്ക് കൂട്ടായി ഉണ്ടായിരുന്നത്. ഇവയാണ് മൃതദേഹം ഭക്ഷിച്ചത്.

Related Post
Leave a Comment