X

ക്യാമ്പസ് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി

വിദ്യാഭ്യാസ ബന്ദിന്റെ പേരില്‍ സിബിഎസ്ഇ സ്‌കൂളുകളില്‍ പോലും പഠനം മുടുക്കുകയാണെന്ന് ഹര്‍ജിക്കാരന്‍

കലാലയ രാഷ്ട്രീയവും ബന്ദും അവസാനിപ്പിക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. വിദ്യാഭ്യാസ ബന്ദിന്റെ പേരില്‍ സിബിഎസ്ഇ സ്‌കൂളുകളില്‍ പോലും പഠനം മുടുക്കുകയാണെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ സിബിഎസ്ഇ സ്‌കൂളുകളില്‍ പഠനം മുടക്കുന്നതായി അറിയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. കൊല്ലം ജില്ലയില്‍ ഉള്‍പ്പെടെ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. ഏത് സ്‌കൂളിലാണ് ഇത്തരം സംഭവമുണ്ടായതെന്ന് ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെയുണ്ടായ വധശ്രമത്തിന് പിന്നാലെ കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

read more:യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐ ഓഫീസില്‍ നിന്നും കണ്ടെടുത്ത കലോത്സവ രജിസ്‌ട്രേഷന്‍ ഫോമിനെ ഉത്തരക്കടലാസാക്കി മാതൃഭൂമി

Related Post
Leave a Comment