എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ പരാതിയില്‍ പോലീസ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും പരാതി നല്‍കിയതിന് പ്രതികാരമായാണ് തനിക്കെതിരെ കേസെടുത്തതെന്നും ഗവാസ്‌കറിന്റെ ഹര്‍ജിയില്‍ പറയുന്നു.
കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാര്‍ ആ നീക്കം പരാജയപ്പെട്ടപ്പോള്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി നേരത്തെ തന്നെ ആരോപിച്ചിരുന്നു. സുദേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ പരാതി നല്‍കുകയും മകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് ശേഷമാണ് സുദേഷ് കുമാറിന്റെ മകള്‍ ഗവാസ്‌കര്‍ക്കെതിരെയും കേസുകൊടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
എഡിജിപിയുടെ മകള്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിലും മുതുകിലും ഇടിച്ചുവെന്നായിരുന്നു പരാതി. മെഡിക്കല്‍ റിപ്പോര്‍ട്ടും ഈ ആരോപണം ശരിവച്ചു. കഴുത്തിന് ഇടിയേറ്റ് കശേരുക്കള്‍ ചടഞ്ഞ അവസ്ഥയിലാണ് ഗവാസ്‌കര്‍.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
This post was last modified on June 20, 2018 1:51 pm
Leave a Comment