X

ശബരിമല ദര്‍ശനം നടത്തിയ ആദ്യ യുവതികള്‍ ആര്? പി എസ് സി ചോദ്യം വിവാദത്തില്‍

ചോദ്യം വിശ്വാസികളെ വൃണപ്പെടുത്തുന്നതാണെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍ അടിയന്തര യോഗം ചേര്‍ന്ന് വിമര്‍ശിച്ചു

സുപ്രിംകോടതി വിധി വന്നതിന് ശേഷം ശബരിമലയില്‍ ദര്‍ശനം നടത്തിയ ആദ്യ യുവതികള്‍ ആരാണെന്ന് പി എസ് സി പരീക്ഷയില്‍ ചോദ്യം. ആരോഗ്യവകുപ്പിന് കീഴിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് മാര്‍ച്ച് മൂന്നിന് നടന്ന പരീക്ഷയിലാണ് ഈ ചോദ്യമുണ്ടായിരുന്നത്. ഉത്തരമായി സൂചിപ്പിച്ചിരിക്കുന്നത് ബിന്ദുവും കനകദുര്‍ഗയുമെന്നാണ്.

അതേസമയം ഇതിനെതിരെ വിവാദം ഉയര്‍ന്നിട്ടുണ്ട്. ചോദ്യം വിശ്വാസികളെ വൃണപ്പെടുത്തുന്നതാണെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍ അടിയന്തര യോഗം ചേര്‍ന്ന് വിമര്‍ശിച്ചു. അതേസമയം സെറ്റര്‍മാരാണ് ചോദ്യങ്ങള്‍ തയ്യാറാക്കുന്നതെന്നും ഇതുവരെയും പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും പി എസ് സി വിശദീകരിച്ചു.