ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മുഖ്യപ്രതി മുഹമ്മദ് റോഷനെതിരെ പോലീസ് ലൈംഗിക പീഡനത്തിന് കേസെടുത്തു. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വൈദ്യ പരിശോധനാ ഫലത്തില്‍ തെളിഞ്ഞിരുന്നു.
മുംബൈയില്‍ വച്ചാണ് ലൈംഗിക പീഡനം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് വൈദ്യപരിശോധന നടന്നത്. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. അതേസമയം റോഷനുമായി പ്രണയത്തിലായിരുന്നെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. മാത്രമല്ല, പെണ്‍കുട്ടിക്ക് പതിനെട്ട് വയസ് കഴിഞ്ഞെന്നും റോഷന്‍ പോലീസിനോട് പറയുന്നു.
എന്നാല്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞത് പെണ്‍കുട്ടിക്ക് 15 വയസാണെന്നാണ്. അച്ഛന്‍ പോലീസിന് മുന്നില്‍ ഹാജരാക്കിയ സ്‌കൂള്‍ ടിസിയുടെ ഫോട്ടോസ്റ്റാറ്റ് അനുസരിച്ച് കുട്ടിക്ക് പതിനേഴര വയസ്സാണ്. രാജസ്ഥാനിലെ സ്‌കൂളില്‍ പോയി ഇതിന്റെ ആധികാരികത പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്. ഇതുകൂടാതെ പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കാനുള്ള വൈദ്യപരിശോധനയും നടത്തുമെന്നാണ് അറിയുന്നത്.
This post was last modified on March 29, 2019 9:50 am
Leave a Comment