ജനം ടിവിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന എത്തിയ പൃഥ്വിപാല്‍ ആണ് അറസ്റ്റിലായത്.
ക്യാമറാസ്റ്റാന്റ് (ട്രൈപ്പോഡ്) പിടിച്ച് നില്‍ക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പൃഥ്വിപാലിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ചാനല്‍ ജീവനക്കാരനെന്ന വ്യാജേന ശബരിമലയില്‍ കയറി അക്രമം സൃഷ്ടിക്കാനായിരുന്നു ഇയാളുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ജനം ടിവിയുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് വിനീഷ് പൃഥ്വിപാലിന്റ കയ്യില്‍നിന്നു ക്യാമറ സ്റ്റാന്‍ഡ് (ട്രൈപ്പോഡ്) തിരികെവാങ്ങി കൊണ്ടുപോകുകയായിരുന്നു. ഒടുവില്‍, ജീപ്പില്‍ കയറുമ്പോള്‍ നേതാവിന്റെ ശൈലിയില്‍ ഇയാള്‍ അഭിവാദനം ചെയ്യുന്നുമുണ്ട്.
This post was last modified on November 17, 2018 1:38 pm
Leave a Comment