X

അന്തരിച്ച എം എം ജേക്കബിനെ അപമാനിച്ച് സംഘപരിവാറുകാര്‍

ഇങ്ങേരുടെ ആത്മാവിന് ശാന്തി കൊടുക്കരുതെയെന്നായിരുന്നു ട്വിറ്ററില്‍ മറുപടി

ഇന്ന് പുലര്‍ച്ചെ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം എം ജേക്കബിനെ അപമാനിച്ച് സംഘപരിവാര്‍. ദേശീയ ന്യൂസ് ഏജന്‍സിയായ എഎന്‍ഐയുടെ ട്വീറ്റ് പേജിലാണ് ജേക്കബിനെതിരെ കമന്റ് വന്നത്.

‘മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുന്‍ മേഘാലയ ഗവര്‍ണറുമായ എം എം ജേക്കബ് ഇന്ന് പുലര്‍ച്ചെ കേരളത്തിലെ പാലയില്‍ അന്തരിച്ചു’ എന്നായിരുന്നു എഎന്‍ഐയുടെ ട്വീറ്റ്. ഇങ്ങേരുടെ ആത്മാവിന് ശാന്തി കൊടുക്കരുതെയെന്നായിരുന്നു ട്വിറ്ററില്‍ ദേബബത്ര ഭട്ടാചാര്‍ എന്ന വ്യക്തിയിട്ട കമന്റ്.

അവാര്‍ഡ് വിശ്വരൂപ് എന്ന മറ്റൊരു വ്യക്തി ‘ദൈവത്തിന് നന്ദി’യെന്നും മറുപടിയിട്ടു.

Related Post
Leave a Comment