X

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി മഹാദേവന്‍ അന്തരിച്ചു

ക്യാന്‍സര്‍ രോഗബാധിതനായ അദ്ദേഹം ഏറെ കാലമായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

ദ ഹിന്ദു ദിനപത്രത്തിന്റെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായി ജി മഹാദേവന്‍ അന്തരിച്ചു. ക്യാന്‍സര്‍ രോഗബാധിതനായ അദ്ദേഹം ഏറെ കാലമായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനായി ഒരു വര്‍ഷത്തോളമായി ജോലിയില്‍ നിന്നും അവധിയെടുത്തിരിക്കുകയായിരുന്നു.

ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹത്തിന് പെട്ടെന്ന് രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിച്ചു. മൃതദേഹം കിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. സംസ്‌കാരം പിന്നീട്.

This post was last modified on December 15, 2018 2:07 pm

Related Post
Leave a Comment