മകന് ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മകന് തെറ്റുപറ്റിയിട്ടില്ലെന്നും എന്തെങ്കിലും നിയമനടപടികളുണ്ടായിട്ടുണ്ടെങ്കില്‍ അതിനോട് സഹകരിച്ച് നിയമപരമായി മുന്നോട്ട് പോകുമെന്നും കോടിയേരി അറിയിച്ചു.
എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം. മകന് വീഴ്ച പറ്റിയിട്ടില്ലെന്നും ഇത് പാര്‍ട്ടിക്കെതിരായ ഗൂഢാലോചനയായി കാണുന്നില്ലെന്നും കോടിയേരി പറഞ്ഞു. വിഷയത്തില്‍ ബിനോയ് തന്നെ വിശദീകരണം നല്‍കുമെന്നും കോടിയേരി പറഞ്ഞു. ദുബായ് ആസ്ഥനമായുള്ള കമ്പനിയില്‍ നിന്നും ബിനോയ് 13 കോടി രൂപ തട്ടിയെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. വാര്‍ത്തകള്‍ക്ക് പിന്നാലെ കമ്പനി പോളിറ്റ്ബ്യൂറോയ്ക്ക് നല്‍കിയ പരാതിയും പുറത്തായി.
പ്രതിയെ ദുബായ് കോടതിയില്‍ ഹാജരാക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ നീക്കം നടക്കുകയാണെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മകന്റെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും പണം തിരിച്ച നല്‍കാമെന്ന് നേതാവ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നുമാണ് ആരോപണങ്ങള്‍.
Leave a Comment