X

മോദിയും അംബേദ്കറും ബ്രാഹ്മണന്മാരാണെന്ന് ഗുജറാത്ത് സ്പീക്കര്‍: വായടയ്ക്കാന്‍ ബിജെപി എംപി

പാര്‍ട്ടിയ്ക്ക് നാണക്കേടുണ്ടാക്കാതെ മിണ്ടാതിരിക്കണമെന്നാണ് ഉദിത് രാജ് പറഞ്ഞത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിആര്‍ അംബേദ്കറും ബ്രാഹ്മണന്മാരാണെന്ന് ഗുജറാത്ത് നിയമസഭ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. സ്പീക്കറുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി എംപി ഉദിത് രാജ് രംഗത്തെത്തുകയും ചെയ്തു.

ഇത്തരം പരാമര്‍ശങ്ങളിലൂടെ പാര്‍ട്ടിയ്ക്ക് നാണക്കേടുണ്ടാക്കാതെ മിണ്ടാതിരിക്കണമെന്നാണ് ഉദിത് രാജ് പറഞ്ഞത്. അടിസ്ഥാനരഹിതമാണ് ത്രിവേദിയുടെ പ്രസ്താവന. ഇത്തരം പരാമര്‍ശങ്ങളിലൂടെ പാര്‍ട്ടിക്കുണ്ടാകുന്ന പ്രശ്‌നങ്ങളെന്താണെന്ന് അദ്ദേഹം മനസിലാക്കുന്നില്ലെന്നും ഉദിത് രാജ് പറഞ്ഞു. സമസ്ത് ഗുജറാത്ത് ബ്രഹ്മസമാജിലെ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് നരേന്ദ്ര മോദിയും അംബേദ്കറും ബ്രാഹ്മണന്മാരാണെന്നും കൃഷ്ണന്‍ ഒബിസിയാണെന്നുമുള്ള പരാമര്‍ശം ത്രിവേദി നടത്തിയത്.

ബ്രാഹ്മണന്മാരാണ് ദൈവങ്ങളെ സൃഷ്ടിക്കുന്നത്. ഭഗവാന്‍ രാമന്‍ ക്ഷത്രിയനാണ് ഋഷിമാരാണ് അദ്ദേഹത്തെ ദൈവമാക്കിയത്. ഇടയനായ ഒരാള്‍ ഒബിസി വിഭാഗക്കാരനാണ്. ആരാണ് അങ്ങനെയൊരാളെ ദൈവമാക്കിയത്? സന്ദീപനി ഋഷിയെന്ന ബ്രാഹ്മണനാണ്- ത്രിവേദി പറയുന്നു.

വഡോദരയിലെ റോപുരില്‍ നിന്നുള്ള എംഎല്‍എയാണ് ത്രിവേദി. അംബേദ്കര്‍ ബ്രാഹ്മണനാണെതില്‍ എനിക്ക് യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ കുലനാമം അധ്യാപകര്‍ നല്‍കിയതാണ്. അറിവുള്ള ഒരാളെ ബ്രാഹ്മണന്‍ എന്നുവിളിക്കുന്നതില്‍ തെറ്റില്ലെന്നും ത്രിവേദി പറയുന്നു.

Related Post
Leave a Comment