X

വിദേശ മദ്യം വിതരണം ചെയ്യാന്‍ അനുമതി നല്‍കിയതിനെതില്‍ വന്‍ അഴിമതി: ആരോപണവുമായി തിരുവഞ്ചൂര്‍

ഒരു തരത്തിലുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കാതെയാണ് ബ്രൂവറി-ഡിസ്റ്റലറി നടത്താനായി സര്‍ക്കാര്‍ നേരിട്ട് അനുമതി നല്‍കിയത്.

സംസ്ഥാനത്ത് വിദേശ നിര്‍മ്മിത വിദേശ മദ്യം ബാറുകള്‍ വഴിയും ബിയര്‍പാര്‍ലര്‍ വഴിയും വിതരണം ചെയ്യാന്‍ അനുമതി നല്‍കിയതിനെതില്‍ വന്‍ അഴിമതിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മദ്യകുംഭകോണമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഒരു റേഷന്‍കട അനുവദിക്കണമെങ്കില്‍ പോലും നിരവധി നിബന്ധനകള്‍ പാലിക്കും. ആ സാഹചര്യത്തില്‍ ഒരു തരത്തിലുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കാതെയാണ് ബ്രൂവറി-ഡിസ്റ്റലറി നടത്താനായി സര്‍ക്കാര്‍ നേരിട്ട് അനുമതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുമുള്ള പാരിസ്ഥിതിക ആഘാത പഠനങ്ങളും നടത്തിയില്ലെന്നും തിരുവഞ്ചൂര്‍ ആരോപിക്കുന്നു. പ്രളയത്തിന്റെ മറവിലാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തിയത്. കോടികളുടെ അഴിമതിയാണ് ഇതിലൂടെ നടന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

This post was last modified on December 10, 2018 2:59 pm