പൂജാരി ഉള്‍പ്പെടെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കഴുത്തറുത്ത നിലയില്‍ ക്ഷേത്രത്തിനുള്ളില്‍ കണ്ടെത്തി. ആന്ധ്രാ പ്രദേശിലെ അനന്തപുര്‍ ജില്ലയിലെ ശിവക്ഷേത്രത്തിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളില്‍ തിങ്കളാഴ്ച രാവിലെ എത്തിയ ഭക്തന്മാരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ക്ഷേത്രത്തിലെ പൂജാരി ശിവരമണി റെഡ്ഡി(70), സഹോദരി കെ കമലമ്മ(75), സത്യലക്ഷ്മിയമ്മ(70) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിന്റെ അകത്ത് രക്തം തളക്കെട്ടി കിടപ്പുണ്ട്. നരബലിയാണെന്നാണ് സംശയിക്കപ്പെടുന്നത്.
അതേസമയം നിധി വേട്ടക്കാരാണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ശിവരമണിയും സ്ത്രീകളും ക്ഷേത്രത്തില്‍ തന്നെയാണ് താമസിക്കുന്നത്. രാത്രിയില്‍ നിധി തേടിയെത്തിയവര്‍ ഇവരെ കൊലപ്പെടുത്തിയ ശേഷം രക്തം തളിച്ചതാകാം എന്നാണ് പോലീസ് കരുതുന്നത്. കൊലപാതകത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
This post was last modified on July 16, 2019 6:56 pm
Leave a Comment