X

പട്ടിയെക്കൊണ്ട് കടിപ്പിക്കണമെന്ന് പറഞ്ഞു; എഡിജിപിക്കെതിരെ പരാതിയുമായി വനിത ക്യാമ്പ് ഫോളോവറും

വീട്ടുജോലിക്കെത്താന്‍ വൈകിയതിന് വനിത ക്യാമ്പ് ഫോളോവറെ എഡിജിപിയുടെ ഭാര്യയും മകളും മര്‍ദ്ദിക്കാന്‍ ശ്രമിച്ചു

പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിന് പിന്നാലെ എഡിജിപി സുധേഷ് കുമാറിനെതിരെ പരാതിയുമായി വനിതാ ക്യാമ്പ് ഫോളോവറും. എഡിജിപിയുടെ വീട്ടില്‍ വീട്ടുജോലിക്കാണ് തന്നെ നിയമിച്ചതെന്നാണ് ഇവര്‍ പറയുന്നത്. ഒരുദിവസം ജോലിക്കെത്താന്‍ വൈകിയതിന് എഡിജിപിയുടെ ഭാര്യയും മകളും പീഡിപ്പിച്ചെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റെ വീട്ടുകാരെ ഉള്‍പ്പെടെ അപമാനിച്ചാണ് ഇരുവരും സംസാരിച്ചത്. തന്നെ പട്ടിയെക്കൊണ്ട് കടിപ്പിക്കണമെന്നായിരുന്നു എഡിജിപിയുടെ മറുപടി. അതേസമയം വിവാദങ്ങള്‍ കടുത്തതോടെ എഡിജിപിയെ മാറ്റുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. പോലീസിന് പുറത്ത് ഏതെങ്കിലും സ്ഥാപനത്തിലേക്ക് മാറ്റാനാണ് തീരുമാനം. പൊതുമേഖല സ്ഥാപനത്തിലേക്കോ മറ്റേതെങ്കിലും വകുപ്പിലേക്കോ ആയിരിക്കും മാറ്റം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ദാസ്യപ്പണി മാത്രമല്ല ഒന്നരവര്‍ഷത്തിനുള്ളില്‍ നടന്ന 18 പോലീസുകാരുടെ ആത്മഹത്യകളും അന്വേഷിക്കണം

ഐപിഎസ് മാടമ്പിമാരുടെ വീടുകളില്‍ കയറി നോക്കണം മുഖ്യമന്ത്രി, ഒരുപാട് അടിമകളെ കാണാം

This post was last modified on June 16, 2018 11:57 am