X

സൗമ്യയെ ഇടിച്ചു വീഴ്ത്തിയത് ഉടമയറിയാതെ അജാസ് കൊണ്ടുവന്ന കാര്‍

കാര്‍ എങ്ങനെ അജാസിന്റെ കൈവശം എത്തിയതെന്ന കാര്യവും തനിക്കറിയില്ലെന്നാണ് രതീഷ് പറയുന്നത്

വളികുന്ന സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യയെ കൊലപ്പെടുത്തിയ പ്രതി അജാസ് എത്തിയത് മറ്റൊരാളുടെ കാറില്‍. എന്നാല്‍ ഉടമ അറിയാതെയാണ് ഈ കാര്‍ അജാസ് ഉപയോഗിച്ചത്. സ്‌കൂട്ടറില്‍ വരികയായിരുന്നു സൗമ്യയെ കാര്‍ ഇടിച്ചു വിഴ്ത്തിയശേഷമാണ് അജാസ് വെട്ടിയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നതും.

ഇളമക്കര സ്വദേശിയായ രതീഷ് എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ കാര്‍. എന്നാല്‍ രതീഷിന്റെ പേരില്‍ വാങ്ങിയ കാര്‍ ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ ബന്ധുവായ ശ്യാം ആണ്. ശ്യാം ഈ കാര്‍ സുഹൃത്തായ ആലുവ സ്വദേശി ജാസിറിന് പെരുന്നാള്‍ സമയത്ത് ഉപയോഗിക്കാന്‍ നല്‍കിയിരുന്നു. എയര്‍പോര്‍ട്ടില്‍ പോകാനെന്ന ആവശ്യവുമായി ജാസിറിന്റെ ഒരു സുഹൃത്ത് ഈ കാര്‍ ഉപയോഗിക്കാന്‍ വാങ്ങി. ഈ സുഹൃത്ത് പ്രതി അജാസിന്റെ ബന്ധുവായിരുന്നു. ഇയാളില്‍ നിന്നാണ് അജാസ കാര്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പിഎസ് സി പരീക്ഷയില്‍ പങ്കെടുക്കാന്‍ പോകാനെന്നു പറഞ്ഞാണ് അജാസ് കാര്‍ ഉപയോഗത്തിനായി വാങ്ങുന്നത്. മനോരമ ഓണ്‍ലൈന്‍ ആണ് ഈ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കാറിന്റെ ഉടമയായ രതീഷിനെയും കാര്‍ ഉപയോഗിച്ചിരുന്ന ശ്യാമിനെയും മൊഴിയെടുക്കാനായി ഇന്ന് ഹാജരാകാന്‍ വിളിപ്പിക്കും. തനിക്ക് അജാസിനെ നേരിട്ട് അറിയില്ലെന്നാണ് കാര്‍ ഉടമ രതീഷ് പറഞ്ഞതെന്ന് മനോരാമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കാര്‍ എങ്ങനെ അജാസിന്റെ കൈവശം എത്തിയതെന്ന കാര്യവും തനിക്കറിയില്ലെന്നാണ് രതീഷ് മനോരമയോട് പറയുന്നത്.

‘ഇരയ്‌ക്കൊപ്പം നില്‍ക്കാതെ പി കെ ശശി എന്താണോ പറയുന്നത് അത് നടപ്പാക്കുന്നു’; എം എല്‍ എയില്‍ നിന്നും ലൈംഗികാതിക്രം നേരിട്ട ഡിവൈഎഫ്ഐ നേതാവ് സൗമ്യ രാജ് തുറന്നു പറയുന്നു

This post was last modified on June 17, 2019 8:27 am

Related Post
Leave a Comment