X

ശ്രീജിത്തിന്റെ സമരപ്പന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്‌സന് ക്രൂരമര്‍ദ്ദനം

മര്‍ദ്ദനത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് എന്ന് ആരോപണം

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിന്റെ സമരപ്പന്തലില്‍ വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്‌സന് നേരെ ആക്രമണം. സമരപ്പന്തലിന് സമീപത്ത് വച്ചു തന്നെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തന്നെ ആക്രമിച്ചത് യൂത്ത് കോണ്‍ഗ്രസുകാരാണെന്നാണ് ആന്‍ഡേഴ്‌സണ്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഇദ്ദേഹത്തിന്റെ വാരിയല്ലെന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് അറിയുന്നത്. മുന്‍ കെ എസ് യു പ്രവര്‍ത്തകനായ ആന്‍ഡേഴ്‌സണ്‍ കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ സമരപ്പന്തലിലെത്തിയ ചെന്നിത്തലയെ വിമര്‍ശിച്ചിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ സമരം ചെയ്ത് കൊതുകടി കൊള്ളാതെ എഴുന്നേറ്റ് പോകാന്‍ പരിഹസിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ആന്‍ഡേഴ്‌സണ്‍ പ്രതിപക്ഷ നേതാവിനെ ചോദ്യം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിനടുത്ത് വച്ച് ഒപ്പമുള്ളവരെ തള്ളിമാറ്റിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ആന്‍ഡേഴ്‌സണെ മര്‍ദ്ദിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അതേസമയം ആന്‍ഡേഴ്‌സണെ മര്‍ദ്ദിച്ചിട്ടില്ലെന്നും തങ്ങളുടെ സമരപ്പന്തലിലെത്തിയ ഇയാളെ തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

This post was last modified on January 19, 2018 5:46 pm

Related Post
Leave a Comment