X

യുറുഗ്വേയുടെ പ്രിയപ്പെട്ട പെപ്പെയെക്കുറിച്ച്

ഏകാധിപത്യത്തിന്‍ കീഴില്‍ ഞെരിഞ്ഞമര്‍ന്നിരുന്നൊരു രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ഒരു മനുഷ്യന്‍, യുറുഗ്വേ പ്രസിഡന്റ് ജോസ് മുജീഷ്യ തന്റെ കാലാവധി പൂര്‍ത്തിയാക്കി അടുത്ത മാര്‍ച്ചില്‍ സ്ഥാനം ഒഴിയുകയാണ്. ജോസ് മുജീഷ്യ ഉറുഗ്വേക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട പെപ്പെയാണ്. ജോസ് എന്ന വാക്കിന്റെ സ്പാനിഷ് വ്യാഖ്യാനമാണ് പെപ്പെ. ഒരു രാഷ്ട്രത്തലവന്‍ ആയിട്ടും പെപ്പെയുടെ ജീവിതശൈലികള്‍ അത്ഭുതപ്പെടുത്തുന്നതാണ്. പ്രസിഡന്റിന്റെ ആഡംബര കൊട്ടാരം ഉപേക്ഷിച്ച് റിന്‍കോണ്‍ ഡെല്‍ കെറോയിലെ ഒരു ചെറിയ ഫാമിലാണ് അദ്ദേഹത്തിന്റെ വാസം. വെറും മൂന്നു മുറികള്‍ മാത്രമാണ് ആ ഫാമിനുള്ളത്. അവിടെ പെപ്പെയുടെ ഏറ്റവും പ്രിയപ്പെട്ടവനായി മൂന്നുകാലുകള്‍ മാത്രമുള്ള മാനുവേല എന്ന നായയുണ്ട്. ലേസുകള്‍ മുറുകാത്ത, ചെളിപുരണ്ട ബൂട്ടുകളുമണിഞ്ഞ് വരുന്ന പെപ്പെയെ കണ്ടാല്‍ ഒരു രാഷ്ട്രത്തലവനാണെന്ന് വിശ്വസിക്കുക പ്രയാസം. യുറുഗ്വേ പ്രസിഡന്റ് ജോസ് മുജീഷ്യയുമായി അഭിമുഖം നടത്തിയ ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവങ്ങള്‍ വായിക്കൂ.

http://www.theguardian.com/world/2014/nov/16/uruguay-jose-mujica-humble-president

This post was last modified on November 18, 2014 10:10 am