X

റിയോയിലും ബോള്‍ട്ട് തന്നെ വേഗരാജാവ്

അഴിമുഖം പ്രതിനിധി

ബ്രസീലിലെ മന്ത്രവാദിനികളുടെ പ്രവചനങ്ങള്‍ തെറ്റി. റിയോയിലും വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് തന്നെ. തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക്‌സിലും 100 മീറ്ററില്‍ സ്വര്‍ണം നേടിയ ബോള്‍ട്ട് റിയോയയില്‍ ആ നേട്ടം സ്വന്തമാക്കിയത് 9.81 സെക്കന്‍ഡില്‍. ബോള്‍ട്ടിന്റെ ഏഴാം ഒളിമ്പിക്‌സ് സ്വര്‍ണം കൂടിയായിരുന്നു ഇന്ന് കഴുത്തിലണിഞ്ഞത്. തന്റെ നേട്ടം ജമൈക്കന്‍ ജനതയ്ക്ക് സമര്‍പ്പിക്കുന്നതായി മത്സരശേഷം ഉസൈന്‍ ബോള്‍ട്ട് പറഞ്ഞു.

സീസണിലെ മികച്ച സമയമായ 9.86 സെക്കന്റോടെയാണ് ബോള്‍ട്ട് ഫൈനലിലെത്തിയത്. ഫൈനലിലും ആറാം നമ്പര്‍ ലൈനില്‍ വെടിയുണ്ടപോലെ ബോള്‍ട്ട് പറന്നു. മൂന്നാം ട്രാക്കിലായിരുന്നു ഗാട്‌ലിന്റെ പോരാട്ടം.

ഇത്തവണ ബോള്‍ട്ടിനെ മറികടക്കുമെന്ന് കുറച്ചുപേരെങ്കിലും കരുതിയ ജസ്റ്റിന്‍ ഗാട്‌ലിന് ഫിനിഷിംഗ് ലൈന്‍ തൊടാന്‍ രണ്ടാമാനായെ കഴിഞ്ഞുള്ളൂ. അതിനെടുത്ത സമയം 9.89.

കാനഡയുടെ ആന്ദ്രെ ഡി ഗ്രാസിക്കാണ് വെങ്കലം.

 

This post was last modified on August 15, 2016 8:20 am

Related Post
Leave a Comment