X

ജയിക്കാനായല്ലാതെ ഓടിയ ഉസൈന്‍ ബോള്‍ട്ട്

മൂന്നുതവണ പാരാലിമ്പിക് സ്പ്രിന്റ് ചാമ്പ്യനായ തെരെസിന ഗ്വില്‍ഹെര്‍മിനയ്‌ക്കൊപ്പം ട്രാക്കില്‍ ഇറങ്ങിയ ആള്‍ ചില്ലറക്കാരനായിരുന്നില്ല. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായ സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ട്. പക്ഷേ തെരെസിനയ്ക്ക് മുന്നിലേക്ക് കയറിയോടാന്‍ ബോള്‍ട്ട് ഒരിക്കലും ശ്രമിച്ചതേയില്ല. കാരണമെന്താണെന്നോ, ഇവിടെ ബോള്‍ട്ട് ഓടുന്നത് തെരേസിനയുടെ ഗൈഡ് ആയിട്ടാണ്. 

അടുത്ത വര്‍ഷം നടക്കുന്ന പാരാലമ്പിക്‌സിന്റെ പ്രചരണാര്‍ത്ഥം റിയോ ഡി ജനീറിയറിയലെ ജോക്കി ക്ലബ് ബ്രാസിലേറിയോ സംഘടിപ്പിച്ച മാനോ അ മാനോ അത്‌ലറ്റിക് ചലഞ്ചിലായിരുന്നു ബോള്‍ട്ട് തെരെസിനയുടെ സഹായിയായി ട്രാക്കില്‍ ഇറങ്ങിയത്.

എന്റെ സ്വപ്‌നം സത്യമായതുപോലെയെന്നാണ് അന്ധയായ ഈ സ്പ്രിന്റ് താരം ബോള്‍ട്ടിനൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് പറഞ്ഞത്. 2012 ല്‍ ലണ്ടനില്‍ നടന്ന പാരാലമ്പിക്‌സില്‍ 100 മീറ്ററിലും 200 മീറ്ററിലും 2008 ല്‍ ബീജിംഗില്‍ നടന്ന മേളയില്‍ 200 മീറ്ററിലും സ്വര്‍ണം നേടിയ താരമാണ് തെരെസിന.

മത്സരം തുടങ്ങാനുള്ള നിമിഷങ്ങളില്‍ അദ്ദേഹം(ബോള്‍ട്ട്) അല്‍പം പരിഭ്രമത്തിലായിരുന്നു. മത്സരത്തിന്റെ രീതികളെ കുറിച്ച് വ്യക്തമായ ധാരണ കിട്ടത്തതുകൊണ്ടായിരുന്നു. എന്നാല്‍ എന്റെ ഭയം അദ്ദേഹമെങ്ങാനും എന്റെ കൈയും പിടിച്ചു കുതിച്ചാലോ എന്നോര്‍ത്തായിരുന്നു. അങ്ങനെയാണെങ്കില്‍ ഞാന്‍ നിലത്തു വീഴുകയേ സംഭവിക്കൂ; തെരെസിന ആ നിമിഷങ്ങള്‍ ഓര്‍ത്തു പറഞ്ഞു.

വിശദമായി വായിക്കാനും വീഡിയോ കാണാനും; http://goo.gl/J0sEGu

This post was last modified on August 21, 2016 4:55 pm

Related Post
Leave a Comment