കഴിഞ്ഞ പത്ത് ആഴ്ചയ്ക്കുള്ളില്‍ ഉത്തര്‍പ്രദേശിലുണ്ടായ സാമുദായിക സംഘര്‍ഷങ്ങളെ സംബന്ധിച്ചുള്ള പോലീസ് റെക്കോര്‍ഡുകള്‍ പറയുന്നത് ഇവയില്‍ ഭൂരിഭാഗവും നടന്നിരിക്കുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിനെ സ്വാധീനിക്കുവാനും, 12 നിയമസഭാ മണ്ഡലങ്ങളില്‍ ഉടനടി നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുമായി ആസൂത്രണം ചെയ്തിട്ടുള്ളതായിരുന്നുവെന്നാണ്. ഉത്തര്‍പ്രദേശിലെ രണ്ട് സമുദായങ്ങള്‍ക്കുമേല്‍ എല്ലാ ഭാഗത്തുനിന്നും പ്രകോപനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ബി.ജെ.പിയും സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയുമെല്ലാം ഇതില്‍ തങ്ങളുടെ പങ്ക് നിര്‍വഹിക്കുന്നു. ഉത്തര്‍പ്രദേശിലെ സമുദായ സംഘര്‍ഷങ്ങളെ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക. മലയാളിയായ അപ്പു എസ്തോസ് സുരേഷ് ആണ് ഈ പ്രസക്തമായ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
This post was last modified on August 6, 2014 10:03 am