X

വെള്ളാപ്പള്ളി വിദ്യ കൊണ്ട് കൊള്ള നടത്തുന്നു വിഎസ്

1996 മുതല്‍ 2013-വരെ എസ് എന്‍ ട്രസ്റ്റിന്റെ കോളെജുകളില്‍ നിയമനങ്ങളില്‍ കോഴയായി 220 കോടി രൂപ കൈമാറ്റെ ചെയ്യപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു. ട്രസ്റ്റിന്റെ മറ്റു സ്ഥാപനങ്ങളിലും സ്‌കൂളുകളിലും നടത്തിയ നിയമനങ്ങളിലെ കോഴ കൂടി കൂട്ടിയാല്‍ ഇതിലധികം അഴിമതി ഇതിലധികം വരും. തന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നതെന്ന് വിഎസ് പറയുന്നു. ഒന്നുകില്‍ പണം വാങ്ങിയെന്ന് പറയണം. അല്ലെങ്കില്‍ വാങ്ങിയിട്ടില്ല എന്ന് പറയണം. എന്തേ ഇത് രണ്ടും വെള്ളാപ്പള്ളി പറയാത്തത്. ഏത് ധര്‍മ്മം അനുസരിച്ചാണ് നേടശന്‍ ഇങ്ങനെ ജനങ്ങളെ കൊള്ളയടിച്ച് പണമുണ്ടാക്കുന്നത്. വിദ്യ കൊണ്ട് പ്രബുദ്ധരാകനല്ലേ ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത്. അല്ലാതെ വിദ്യ കൊണ്ട് കൊള്ള നടത്താന്‍ പറഞ്ഞിട്ടില്ലല്ലോ. ഈ വക കാര്യങ്ങള്‍ക്കല്ലേ യുക്തിസഹമായ മറുപടി പറയേണ്ടത്. അതു പറയാന്‍ എന്തേ നടേശന്റെ നാവ് പൊന്തുന്നില്ലെന്ന് വിസ് ചോദിക്കുന്നു. താന്‍ പറഞ്ഞ കണക്ക് തെറ്റിയിട്ടുണ്ടെങ്കില്‍ നടേശന്‍ കൃത്യമായ കണക്ക് പറഞ്ഞാല്‍ മതി. അത് നിക്ഷേപിച്ചിരിക്കുന്നത് സ്വിസ് ബാങ്കില്‍ അല്ലെങ്കില്‍ മറ്റെവിടെയാണെന്ന കാര്യം നടേശന്‍ വെളിപ്പെടുത്തണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

 

 

This post was last modified on October 7, 2015 10:15 am