X

വിഎസിനെ നേരിടുന്നതില്‍ എസ്എന്‍ഡിപിയില്‍ ആശയക്കുഴപ്പം

അഴിമുഖം പ്രതിനിധി

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ നേരിടുന്നതില്‍ എസ്എന്‍ഡിപിയില്‍ ആശയക്കുഴപ്പം. വിഎസിന് എതിരെ നിയമനടപടി സ്വീകരിക്കില്ലെന്നും മൈക്രോഫൈനാന്‍സ് പദ്ധതിയിലെ ആരോപണങ്ങളില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതേസമയം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ വിഎസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളിയും പറഞ്ഞു. എസ്എന്‍ ട്രസ്റ്റിലേയും എസ്എന്‍ഡിപി യോഗം സ്ഥാപനങ്ങളിലേയും അഴിമതിയെ കുറിച്ചും എസ്എന്‍ഡിപി യോഗം നടത്തുന്ന മൈക്രോ ഫൈനാന്‍സിലെ ക്രമക്കേടുകളെ കുറിച്ചും വിഎസ് ആരോപണം ഉന്നയിച്ചിരുന്നു. വിഎസ് ത്യാഗഭരിതമായ ജീവിതത്തിന് ഉടമയാണെന്നും വിഎസിനോട് ഇപ്പോഴും സ്‌നേഹം മാത്രമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

വിജയസാധ്യതയുള്ള സീറ്റ് ഏത് പാര്‍ട്ടി തന്നാലും സ്വീകരിക്കുമെന്ന് തുഷാര്‍ പറഞ്ഞു. ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യത്തിലെത്തിയിട്ടില്ല. ബിജെപിയുമായും ഇതുവരെ സഖ്യം ഉണ്ടാക്കിയിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ശേഷം സഖ്യം രൂപീകരിക്കും. വെള്ളാപ്പള്ളി നടേശന്‍ മത്സരിക്കില്ലെന്നും തുഷാര്‍ പറഞ്ഞു.

This post was last modified on October 9, 2015 12:16 pm