X

കൃതി സാഹിത്യോത്സവം; ഇന്ന് തുടക്കം

സാഹിത്യോത്സവം നാലുദിവസം നീണ്ടുനില്‍ക്കും

സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘കൃതി’ സാഹിത്യോത്സവത്തിന് തുടക്കം. സാഹിത്യം, കല, സമൂഹം, മാധ്യമങ്ങള്‍, ചരിത്രം തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളിലുള്ള ചര്‍ച്ചകളും പ്രഭാഷണങ്ങള്‍ക്കുമാണ് നാല് ദിവസങ്ങളിലായി കൊച്ചി സാക്ഷ്യം വഹിക്കുന്നത്. അന്താരാഷ്ട്ര പ്രശസ്തരായ സാഹിത്യകാരന്‍മാരും വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധരും പങ്കെടുക്കുന്ന സാഹിത്യോത്സവം മറൈന്‍ െ്രെഡവിലെയും ബോള്‍ഗാട്ടി പാലസിലെയും വിവിധ വേദികളിലായണ് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് ആറിന് വൈകീട്ട് അഞ്ച് മണിക്ക് മറാത്തി-ഇംഗ്ലീഷ് നോവലിസ്റ്റും നാടകകൃത്തുമായ കിരണ്‍ നഗാര്‍കര്‍ സാഹിത്യോത്സവത്തിന്റെ ഉത്ഘാടന കര്‍മ്മം നിര്‍വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.

കാരൂര്‍, എം.പി.പോള്‍, തകഴി , പൊന്‍കുന്നം, ലളിതാംബിക അന്തര്‍ജ്ജനം എന്നീ പേരുകളിട്ട അഞ്ച് വേദികളിലാണ് ഒരേ സമയം ചര്‍ച്ചകളും പ്രഭാഷണങ്ങളും നടക്കുക. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ഏഴര വരെ പരിപാടികളുണ്ട്. ഒന്നാം ദിവസമായ ഏഴാം തിയ്യതി സച്ചിദാനന്ദനാണ് ആമുഖ പ്രഭാഷണം നടത്തുന്നത്.ലോകത്തെ മാറ്റി മറിച്ച ആശയങ്ങള്‍, കലാകാരനും സമൂഹവും, മലയാള സാഹിത്യം, ഇന്ത്യന്‍ സാഹിത്യം, ലോക സാഹിത്യം തുടങ്ങിയ വിഷയങ്ങളിലായ രാജ്യാന്തര പ്രശ്‌സതരായ വിദഗ്ദ്ധര്‍ സംസാരിക്കും.

കൃതി’ സാഹിത്യോല്‍സവത്തിന്റെ ഭാഗമായി മാര്‍ച്ച് ഒന്ന് മുതല്‍ മറൈന്‍ െ്രെഡവില്‍ രാജ്യാന്തര പുസ്തക മേള നടന്നുവരുന്നുണ്ട്. നൂറിലധികം പ്രസാധകരുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാണ് മേള. കുട്ടികള്‍ക്കായുള്ള വിവിധ പരിപാടികള്‍, സാംസ്‌കാരിക സന്ധ്യ, ഭക്ഷ്യ മേള തുടങ്ങി ഒട്ടനവധി ആകര്‍ഷകമായ പരിപാടികളുണ്ട്. പതിനായിരക്കണക്കിന് അക്ഷരപ്രേമികളാണ് അറബിക്കടലിന്റെ തീരത്തെ അക്ഷരമേളയിലേക്ക് ഒഴുകിയെത്തുന്നത്. മാര്‍ച്ച് 11 ന് സാഹിത്യോത്സവം സമാപിക്കും.

This post was last modified on March 6, 2018 12:54 pm